മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

ഇരുന്നൂറ് കോടി ക്ലബ്ബിൽ ഇടം നേടി ചരിത്രം കുറിച്ച് മലയാള സിനിമ 'മഞ്ഞുമ്മല്‍ ബോയ്സ്'. ഇതാദ്യമായാണ് ഒരു മലയാള സിനിമ 200 കോടി ക്ലബ്ബില്‍ കയറുന്നത്. കഴിഞ്ഞ മാസം 22-ന് തിയ്യറ്ററുകളില്‍ പ്രദര്‍ശനമാരംഭിച്ച സിനിമയ്ക്ക് വന്‍ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിന് പുറത്തും ചിത്രത്തിന് വലിയ സ്വീകാര്യതയാണ്. 

തമിഴ്നാട്ടില്‍ നിന്നുള്ള കളക്ഷന്‍ മാത്രം 50 കോടി പിന്നിട്ടു. തമിഴ് ഡബ്ബിങ്ങില്ലാതെ തമിഴ്നാട്ടില്‍ 50 കോടിയ്ക്ക് മുകളില്‍ കയറുന്ന ആദ്യത്തെ അന്യഭാഷ ചിത്രമാണിത്. കേരളത്തില്‍ നിന്നും 60 കോടി രൂപയും, റെസ്റ്റ് ഓഫ് ഇന്ത്യ 68 കോടിയും, കര്‍ണാടകയില്‍ നിന്ന് 11 കോടിയും 'മഞ്ഞുമ്മല്‍ ബോയ്സ്' സ്വന്തമാക്കി. കൂടാതെ അമേരിക്കയില്‍ മാത്രം ഏതാണ്ട് 8 കോടി രൂപയുടെ കളക്ഷന്‍ നേടി. കഴിഞ്ഞ വര്‍ഷം ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 എന്ന ചിത്രമായിരുന്നു മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ സിനിമ. എന്നാല്‍ 2018-ന്‍റെ 175 കോടി എന്ന റെക്കോര്‍ഡ്‌ മഞ്ഞുമ്മല്‍ ബോയ്സ് മറികടന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

25 ദിവസമായിട്ടും മഞ്ഞുമ്മല്‍ ബോയ്സ് ബോക്സ്‌ ഓഫീസില്‍ നിറഞ്ഞു നില്‍ക്കുകയാണ്. പുലിമുരുകന്‍, ലൂസിഫര്‍, പ്രേമലു എന്നീ ചിത്രങ്ങളാണ് മികച്ച കളക്ഷന്‍ നേടിയ മറ്റ് മലയാള ചിത്രങ്ങൾ.  ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സിന്റെ മൊഴിമാറ്റ പതിപ്പുകള്‍ കൂടി എത്തുന്നതോടെ ഇരട്ടി കളക്ഷന്‍ നേടുമെന്നാണ് പ്രതീക്ഷ. ഈ അടുത്ത കാലത്തൊന്നും ഒരു മലയാള സിനിമയ്ക്ക് ഇത്രയേറെ സ്വീകാര്യത ലഭിച്ചിട്ടില്ല. 

Contact the author

Entertainment Desk

Recent Posts

Movies

'ഞാന്‍ പെരിയാറിസ്റ്റാണ്, മോദിയായി അഭിനയിക്കില്ല'- സത്യരാജ്

More
More
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 1 week ago
Movies

ഇത് മലയാള സിനിമയുടെ സുവര്‍ണ കാലം; നാഗവല്ലിയും ചന്തുവുമെല്ലാം വീണ്ടും തിയറ്ററുകളിലേക്ക്‌

More
More
National Desk 1 week ago
Movies

'പേരോ വിളിപ്പേരോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കണം'- ജാക്കി ഷ്രോഫ് കോടതിയില്‍

More
More
Movies

തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

More
More
Web Desk 1 week ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More