'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

കൊച്ചി: വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ടതിന് നടിയെ ട്രോളി സോഷ്യല്‍ മീഡിയ. തമിഴ് സിനിമകളിലൂടെ പ്രശസ്തയായ ഐശ്വര്യാ മേനോനാണ് നായയ്ക്ക് ജാതിപ്പേരിട്ട് പുലിവാല് പിടിച്ചത്. കഴിഞ്ഞ ദിവസം നടി തന്റെ വളര്‍ത്തുനായയ്‌ക്കൊപ്പമുളള ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. 'എന്റെ ബേബി ഗേള്‍ 'കോഫി മേനോനെ' ലാളിക്കുന്നതാണ് എന്റെ തെറാപ്പി' എന്നായിരുന്നു ചിത്രത്തിന് താഴെ നടി കുറിച്ചത്. അതിനുപിന്നാലെ നടിയെ ട്രോളി നിരവധി പേരാണ് രംഗത്തെത്തുന്നത്. 

ഉന്നതകുലജാതനായ പട്ടിയെന്നും മേനോന്‍ എന്നത് പട്ടി പഠിച്ചുവാങ്ങിയ ഡിഗ്രി വല്ലതുമാണോ എന്നുമൊക്കെയാണ് പോസ്റ്റിന് വരുന്ന കമന്റുകള്‍. കോഫീ മേനോന്റെ അമ്മയുടെ പേര് ചിഞ്ചു മേനോന്‍ എന്നും അച്ഛന്റെ പേര് ദത്തന്‍ നമ്പൂതിരി എന്നുമായിരിക്കും അല്ലേ എന്നും നല്ലയിനം നായര്‍ പട്ടികളെ ക്രോസ് ചെയ്യാന്‍ ക്ഷണിക്കുന്നുവെന്നും കമന്റ് ചെയ്തവരുണ്ട്. ഏത് തറവാട്ടിലെ നായയാണ്, കോഫി എന്ന ക്രിസ്ത്യന്‍ പേരിനൊപ്പം മേനോന്‍ ചേര്‍ത്തത് ശരിയായില്ല എന്നിങ്ങനെ നിരവധി ട്രോളുകളാണ് നടിയുടെ പോസ്റ്റിനെതിരെ വരുന്നത്. എന്നാല്‍ വിഷയത്തില്‍ ഐശ്വര്യ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2018-ല്‍ റിലീസായ സ്പൂഫ് ചിത്രം 'തമിഴ് പടം 2' എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ മേനോന്‍ ശ്രദ്ധിക്കപ്പെടുന്നത്. ഫഹദ് ഫാസില്‍ നായകനായ മണ്‍സൂണ്‍ മാംഗോസ് എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ബസൂക്ക എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More