ഒറ്റക്കായിരിക്കാനാഗ്രഹിക്കാത്തതുകൊണ്ട് - ഷാജു വി വി
അയാളുടെ ഭൂതകാലമത്രയും വർണ്ണങ്ങളോരോന്നായഴിഞ്ഞ്
മങ്ങി മങ്ങി വന്നു.
അയാൾ പുതിയ പ്രണയത്തിലാകുമ്പോൾ
അയാളുടെയവൾ
പൊടിപിടിച്ച,
കറുപ്പിലും വെളുപ്പിലുമുള്ള
തണുത്ത ഛായാപടങ്ങളായി മാറും പോലെ.
സുകേശാ... ഒറ്റ വിളിയിൽ
ഗ്രാംഷിയുടെ സാംസ്കാരിക വിപ്ലവത്തിലൂടെ
പി ഗോവിന്ദപ്പിള്ളയുടെ മതവും മാർക്സിവും
തട്ടിമറിച്ചിട്ട്
മേശയിലേക്ക് ഓടിക്കയറി
കെ.ഇ, എൻ
അശോകൻ ചെരുവിൽ...
വിശപ്പെന്ന മൃഗത്തെ
വാശിയോടെ പട്ടിണിക്കിട്ട്
എല്ലും, തോലുമാക്കി
മഴ കൊള്ളിച്ച്
വെയിലത്തുണക്കി
തോൽപ്പിച്ച്, തോൽപ്പിച്ച്
മരിച്ചു പോവുന്ന 'ലോ ക്ലാസ്സുക്കാർ'
നിങ്ങൾ പേശികൾ അമുക്കിപ്പിടിച്ച്, മുഖമാകെ രക്തം കല്ലിച്ച് ,
മല ദ്വാരത്തിലേക്കുള്ള പാതയിൽ വിഫലമായ നോ എൻട്രി
ബോർഡ് വച്ച്
വില കൂടിയ ജർമ്മൻ കാർ
ഓടിച്ചു പോകുന്ന ഈ പോക്കിനെ 'മനുഷ്യസംസ്കാരം'
എന്നു വിളിക്കാം.
പതിനെട്ടാം നൂറ്റാണ്ടിലെ പോലെ അതി നിഗൂഢമായ രാത്രി - സജീവന് പ്രദീപ്
പതിനെട്ടാം നൂറ്റാണ്ടിലെ
പോലെ തന്നെ,
അതി നിഗൂഢമായ രാത്രി
ആലശീലക്കാരുടെ പട്ടണം
ഏകവേശ്യാലയം
കപ്പൽ വിളക്ക്
ചൂതപ്പന്തൽ
പൊട്ടി പൊളിഞ്ഞ വെളിച്ചം,
ഇല പാചകികളായ മരങ്ങൾ
അമാംസികളായ പക്ഷികൾ
'അപ്പിളുകൾ 'ചിലപ്പോൾ മോഹഭംഗത്തിന്റെ ആദിരൂപങ്ങളാവുന്നത്
അത് നെടുകെ മുറിച്ചപ്പോൾ ലഭിച്ച പ്രണയചിഹ്നത്തിന്റെ
സൂഷ്മതയിലാണ്................. കണ്ടുപിടുത്തങ്ങളുടെ യുക്തികളിൽ പ്രണയമാണ് സത്യം...പെൺന്യൂട്ടൺ
മറ്റൊരു ഗുരുത്വബലം കണ്ടെത്തും വരെ
നാലുകൊല്ലം മുൻപത്തെപ്പോലെ
അവന്റെ കുഞ്ഞുമരിയ അവനോടിന്നും പറയും
പപ്പാ പപ്പാ എല്ലാ വണ്ടികളും വെട്ടിച്ചുപോ
പപ്പാ പപ്പാ നമുക്ക് ഏറ്റവും മുന്നിലെത്തണം പപ്പാ
പപ്പാ പപ്പാ സാവോപോളയിലേക്ക് പോകുന്ന
ആ ടാങ്കർ ലോറിയെ പിന്നിലാക്കൂ പപ്പാ
എദ്ഹാദ് എല്ലാ വാഹനങ്ങളേയും കടക്കും.
സോളാർ പാനലുകളുടെ
സംഭാഷണങ്ങളിലാണ്, വെളിച്ചം വൈദ്യുതിയെ കണ്ടെത്തുന്നത്, അലുമിനിയം കിളികളവയുടെ വീടിന്റെ
വിയർപ്പാറ്റുന്നതും
വെളിച്ചത്തിന്റെ കുപ്പായമിടുവിക്കുകയും ചെയ്യുന്നത്