ചില അക്ഷരങ്ങള്‍ ഊമകളാണ് - കെ. വി. ശശീന്ദ്രന്‍

ചില അക്ഷരങ്ങള്‍ ഊമകളാണ്.

സംസാരിക്കുമ്പോഴും എഴുതുമ്പോഴും 

അവ നിശബ്ദമാകുന്നു. 

ചികഞ്ഞെടുത്ത വാക്കുകളിലും 

കനത്ത ചിന്തകളിലും 

പതുക്കെ കടന്നുവന്ന് 

അത് കാലത്തെയും ചരിത്രത്തെയും 

മഞ്ഞുപോലെ തണുത്തതാക്കുന്നു.

എഴുതുമ്പോഴും പറയുമ്പോഴും പെട്ടെന്ന് 

വിക്കളും വിറയലുമുണ്ടാക്കുന്നു.


ചില അക്ഷരങ്ങളില്‍ നിറയെ കാപട്യമാണ്. 

ഒരു കറുത്ത വൃത്തം വരച്ച് 

അത് മനസ്സിന്റെ സമനില തെറ്റിക്കുന്നു. 


ചിലപ്പോള്‍ എത്രയോ പരിചയമുള്ള

അക്ഷരങ്ങള്‍കൂടി 

ഊമകളായ് ഭാവിക്കുന്നു.  

ഒരിക്കല്‍ വിരല്‍തുമ്പില്‍ അമ്മാനമാടിയിരുന്ന 

അക്ഷരങ്ങള്‍ 

കണ്ണും കാതും പൊട്ടി നിലവിളിക്കും. 

പറയേണ്ടത് പറയാതെ

എഴുതേണ്ടത് എഴുതാതെ 

അത് മറുഭാഷ നിര്‍മ്മിക്കും. 

നമ്മെ നിശ്ശബ്ദമാക്കി, നിശ്ശബ്ദമാക്കി

ഉത്തമ പൌരന്മാരാക്കും 

ഉത്തമ പൌരന്മാരാക്കും. 

 

കെ. വി. ശശീന്ദ്രന്‍: ആനുകാലികങ്ങളില്‍ കവിതയാലും കുറിപ്പുകളാലും ശ്രദ്ധേയന്‍. കവിത പലതവണ സംസ്ഥാനതല പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഗ്രന്ഥശാലാ പ്രവര്‍ത്തകനാണ്. പാലക്കാട് ജില്ലാ ട്രഷറി ഓഫീസറായി വിരമിച്ചു. വിലാസം: 'സ്വരം', ചങ്ങരംകുളം-679575  
Contact the author

K. V. SASEENDRAN

Recent Posts

Shaju V V 1 month ago
Poetry

പറവയായതുകൊണ്ടല്ല, വെറും മനുഷ്യനായതുക്കൊണ്ട് - ഷിന്‍ ചാന്‍ (ഷാജു വിവി)

More
More
Shaju V V 2 months ago
Poetry

ഒറ്റക്കായിരിക്കാനാഗ്രഹിക്കാത്തതുകൊണ്ട് - ഷാജു വി വി

More
More
Sajeevan Pradeep 2 months ago
Poetry

സുകേശന്‍ എന്ന എലി - സജീവന്‍ പ്രദീപ്‌

More
More
Sajeevan Pradeep 2 months ago
Poetry

അരാജകവാദിയായ വളർത്തുമൃഗമാണ് വിശപ്പ് - സജീവന്‍ പ്രദീപ്‌

More
More
P K Sajan 2 months ago
Poetry

പെൺവിരൽ - പി. കെ. സാജന്‍

More
More
Poetry

എനിക്കും നിനക്കും തമ്മിലാണ് സോഫിയ - ബിജു റോക്കി

More
More