ജര്‍മ്മന്‍ യാത്ര സ്വപ്നം കാണുന്ന ഇന്ത്യന്‍ സഞ്ചാര പ്രേമികള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മ്മന്‍ എംബസി. പുതിയ ഇളവ് അനുസരിച്ച് രാജ്യത്തുടനീളമുള്ള എല്ലാ വിസ അപേക്ഷ കേന്ദ്രങ്ങളിലും അപ്പോയിന്‍മെന്റുകള്‍ ബുക്ക് ചെയ്യാനും ഷെങ്കന്‍ വിസ അപേക്ഷകള്‍ സമര്‍പ്പിക്കാനും സാധിക്കും
രാജ്യത്തിന്‍റെ വിനോദസഞ്ചാരവും സാമ്പത്തികവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ആണ് ഇന്തോനേഷ്യ സെക്കൻഡ് ഹോം വിസ പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്. ബാലിയിലേക്കും മറ്റ് വിവിധ സ്ഥലങ്ങളിലേക്കും വിദേശത്തു നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുകയെന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഇമിഗ്രേഷൻ ആക്ടിങ് ഡയറക്ടർ ജനറൽ പറഞ്ഞു.
മനോഹരമായ സ്ഥലങ്ങളും ലോകത്തിലെ തന്നെ മികച്ച റസ്റ്റോറന്‍റുകളും റിസോര്‍ട്ടുകളുമാണ് നഗരത്തിന്‍റെ പ്രത്യേകതയെന്നാണ് ദുബായി തെരഞ്ഞെടുത്തവര്‍ അവകാശപ്പെടുന്നത്. അതേസമയം, അവധി ചെലവിടാനായി ഏറ്റവുമധികം പേര്‍ ദുബായിയെ തെരഞ്ഞെടുക്കുമ്പോള്‍, യുഎഇയില്‍ താമസിക്കുന്നവര്‍ ലണ്ടനില്‍ സമയം ചെലവഴിക്കാനാണ് താല്‍പ്പര്യപ്പെടുന്നത്.
ടോമും സാവന്നയും 2015-ലാണ് ലോകംചുറ്റാനിറങ്ങിയത്. ഭൂഖണ്ഡങ്ങളും പര്‍വ്വതങ്ങളും മരുഭൂമികളുമെല്ലാം കണ്ട് അവര്‍ 2022 മെയ് 21-ന് തിരിച്ചെത്തി. അഞ്ചുവര്‍ഷത്തിനുളളില്‍ ലോകംമുഴുവന്‍ ചുറ്റി തിരിച്ച് നാട്ടിലെത്താനാകുമെന്നായിരുന്നു ടോമിന്റെ കണക്കുകൂട്ടല്‍.