ലൊക്കേഷനിൽ നിന്ന് മാത്രം എഴുതാവുന്ന സീനുകള്‍ - സജീവന്‍ പ്രദീപ്‌

ചില സീനുകൾ ലൊക്കേഷനിൽ നിന്ന് മാത്രം 

എഴുതി ചേർക്കാൻ കഴിയുന്നവയാണ്.


നിശ്ചലവും

നിരാശജനകവുമായൊരു രാത്രിയിൽ

ഇരുളാനകളിൽ തട്ടി നിരന്തരം മറിഞ്ഞ്

വീണിട്ടും

ഞാൻ

തീപ്പെട്ടി തപ്പി വീണ്ടും വീണ്ടും നടക്കുന്നു

വെടിപ്പഞ്ഞിപോലെ പിഞ്ഞിക്കിടന്ന

നിനക്ക് തീവെയ്ക്കാൻ


വെളുത്ത മാർബിൾ മേശകളിൽ

ഹിരോഷിമ സ്ക്കെച്ചുകൾ പോലെ

ചിതറിക്കിടന്ന

വികാരങ്ങളുടെ അണുബോംബുവീണ വസ്ത്രങ്ങൾ


അമൂർത്തഭാഷകളുടെ

ഗണിതസമീകരണങ്ങൾ, അടുക്കളയിൽ

വേവൽ വായനകൾ

മുകളിലേക്ക് വിടർത്തിയിട്ട

പുകച്ചുരുളൻ മുടിത്തഴകൾ


ഞാൻ

നിന്റെ തന്നെ ചായാഗ്രാഹകനാണ്

എന്നിലെ മറ്റൊരാൾ നിന്നെ

സ്പോട്ടിൽ തന്നെ എഡിറ്റ് ചെയ്യും


പ്രിയമുളളവളെ

ഒറ്റരാത്രിയിൽ നമ്മളീ വീടിനെ

സ്വപ്നസിനിമയിലേക്ക്

ഷൂട്ട് ചെയ്തെടുക്കും


എന്തുകൊണ്ടെന്നാൽ

ഭൂമിയുടെ ഭ്രമണ ഭ്രാന്തിനാൽ

നഷ്ടപ്പെടലിന്റെ കാറ്റ് വീഴ്ച്ച

ഏറ്റവും

ആദ്യം ബാധിക്കാൻ സാധ്യതയുളള

പ്രദേശങ്ങളിലെ 

രണ്ട്

കദളിവാഴകൾ മാത്രമാണ് നമ്മൾ

Contact the author

Sajeevan Pradeep

Recent Posts

K. V. SASEENDRAN 7 months ago
Poetry

ചില അക്ഷരങ്ങള്‍ ഊമകളാണ് - കെ. വി. ശശീന്ദ്രന്‍

More
More
Shaju V V 7 months ago
Poetry

പറവയായതുകൊണ്ടല്ല, വെറും മനുഷ്യനായതുക്കൊണ്ട് - ഷിന്‍ ചാന്‍ (ഷാജു വിവി)

More
More
Shaju V V 8 months ago
Poetry

ഒറ്റക്കായിരിക്കാനാഗ്രഹിക്കാത്തതുകൊണ്ട് - ഷാജു വി വി

More
More
Sajeevan Pradeep 8 months ago
Poetry

സുകേശന്‍ എന്ന എലി - സജീവന്‍ പ്രദീപ്‌

More
More
Sajeevan Pradeep 8 months ago
Poetry

അരാജകവാദിയായ വളർത്തുമൃഗമാണ് വിശപ്പ് - സജീവന്‍ പ്രദീപ്‌

More
More
P K Sajan 8 months ago
Poetry

പെൺവിരൽ - പി. കെ. സാജന്‍

More
More