'മമ്മൂട്ടി സാര്‍, നിങ്ങളാണെന്റെ ഹീറോ, കാതല്‍ ഈ വര്‍ഷത്തെ മികച്ച ചിത്രം'- സാമന്ത

ഹൈദരാബാദ്: മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷങ്ങളിലെത്തിയ ജിയോ ബേബി ചിത്രം 'കാതലി'നെ പ്രശംസിച്ച് നടി സാമന്ത. ഈ വർഷത്തെ ഏറ്റവും മികച്ച സിനിമയാണ് കാതലെന്ന് സാമന്ത പറഞ്ഞു. മമ്മൂട്ടിയാണ് തന്റെ ഹീറോയെന്നും മമ്മൂട്ടിയുടെ കാതലിലെ പ്രകടനം കുറച്ചധികം കാലത്തേക്ക് തന്റെ മനസിൽ നിന്ന് പോകില്ലെന്നും നടി പറഞ്ഞു. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു അവരുടെ പ്രതികരണം.

"ഈ വര്‍ഷം ഇറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രം. കഴിവതും എല്ലാവരും ഈ ചിത്രം കാണണം. മമ്മൂട്ടി സാര്‍, നിങ്ങളാണ് എന്റെ ഹീറോ.  താങ്കളുടെ പ്രകടനത്തില്‍ നിന്നും പുറത്തുവരാന്‍ തന്നെ എനിക്ക് കുറേ സമയം എടുക്കും. ജ്യോതിക ലവ് യൂ. ജിയോ ബേബി ഇത് ഇതിഹാസ സമാനം"-സാമന്ത ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നവംബർ 23 ന് തിയറ്ററുകളിൽ എത്തിയ മമ്മൂട്ടി-ജ്യോതിക ചിത്രം വൻ പ്രേക്ഷക പ്രീതി നേടി പ്രദർശനം തുടരുകയാണ്. ഗോവയില്‍ നടന്ന ഐഎഫ്എഫ്ഐയിലും ചിത്രം പ്രദർശിപ്പിച്ചു. ഡിസംബര്‍ 8 മുതല്‍ 15 വരെ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലും കാതല്‍ പ്രദര്‍ശിപ്പിക്കും. മലയാളം സിനിമ ടുഡേ എന്ന വിഭാ​ഗത്തിലാണ് എന്ന വിഭാ​ഗത്തിലാണ് പ്രദര്‍ശനം.

Contact the author

Web Desk

Recent Posts

Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More
Movies

ആദിവാസികള്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ 'ധബാരി ക്യുരുവി' ജനുവരി 5-ന് റിലീസാകും

More
More
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More
Movies

കാതലില്‍ മമ്മൂട്ടി അല്ലായിരുന്നെങ്കില്‍ കല്ലെറിയപ്പെടുമായിരുന്നു - ആര്‍ എസ് പണിക്കര്‍

More
More
Web Desk 2 months ago
Movies

'മമ്മൂട്ടി സാര്‍ പ്രചോദനം, എന്റെ 'ഓമന' ഏവരുടെയും ഹൃദയം കീഴടക്കി'- കാതലിനെക്കുറിച്ച് നടന്‍ സൂര്യ

More
More