അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

Representational Image

ജക്കാർത്ത: അഗ്നിപർവ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗർത്തത്തിൽ വീണ് 31-കാരിയായ ചൈനീസ് യുവതിയ്ക്ക് ദാരുണാന്ത്യം. ബ്ലൂ ഫയർ പ്രതിഭാസത്തിനു പേരുകേട്ട ഇന്തോനേഷ്യയിലെ ഇജെൻ അഗ്നിപർവ്വത ടൂറിസം പാർക്കിലാണ് സംഭവം. ഹുവാങ് ലിഹോങ് എന്നാണ് യുവതിയുടെ പേര്.

ഭർത്താവിനും ടൂർ ഗൈഡിനുമൊപ്പമാണ് യുവതി പാര്‍ക്കില്‍ എത്തിയത്. ഗർത്തത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ടൂർ ഗൈഡ് പറഞ്ഞു. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ അബദ്ധത്തിൽ വസ്ത്രത്തിൽ ചവിട്ടി  75 മീറ്റർ ഉയരത്തിൽ നിന്ന് യുവതി കാല്‍വഴുതി ഗര്‍ത്തത്തിലേക്ക് വീഴുകയായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂറിനടുത്ത് സമയമെടുത്താണ് യുവതിയുടെ മൃതദേഹം രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സൾഫ്യൂറിക് വാതകങ്ങളുടെ ജ്വലനത്തിലൂടെയുണ്ടാകുന്ന ബ്ലൂ ഫയറിന് പേരുകേട്ടതാണ് ഇജെൻ അഗ്നിപർവ്വതം. 2018-ല്‍ ഈ അഗ്നിപര്‍വ്വതത്തില്‍ നിന്ന് വിഷവാതകങ്ങൾ പുറത്തുവരാൻ തുടങ്ങി. തുടര്‍ന്ന് പ്രദേശത്തുള്ള നിരവധി വീടുകൾ ഒഴിപ്പിക്കേണ്ടി വരുകയും  മുപ്പതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇപ്പോഴും ചെറിയ തോതില്‍ വിഷവാതകം പുറത്തു വരുന്നുണ്ടെങ്കിലും, ഇജെന്‍ പ്രദേശത്ത് പൊതുജനങ്ങൾക്ക്  പ്രവേശനം അനുവദിക്കുന്നുണ്ട്.

Contact the author

International Desk

Recent Posts

International

10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചശേഷം പ്രതിയെ വിവാഹം കഴിപ്പിച്ച് ജഡ്ജി

More
More
International

മൗണ്ട്ബാറ്റന്‍ പ്രഭുവിനെ വധിച്ചത് താനാണെന്ന അവകാശവാദവുമായി മുന്‍ ഐറിഷ് കമാന്‍ഡര്‍

More
More
International

ഇറാന്‍ പ്രസിഡന്റും മന്ത്രിയും ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

More
More
International

കിര്‍ഘിസ്ഥാനില്‍ സംഘര്‍ഷം ; പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വിദേശകാര്യ മന്ത്രാലയം

More
More
International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More