'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

ലണ്ടന്‍: പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനും 2013-ലെ നൊബേൽ സമ്മാന ജേതാവുമായ പീറ്റർ ഹിഗ്സ് അന്തരിച്ചു. 94 വയസായിരുന്നു. 'ദൈവകണം' (ഹിഗ്സ് ബോസോണ്‍) എന്ന പുതിയ സിദ്ധാന്തം ശാസ്ത്രലോകത്തിന് സമ്മാനിച്ച ആളായിരുന്നു പീറ്റർ ഹിഗ്സ്. അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 

1964-ല്‍ പീറ്റർ ഹിഗ്സ് ഉള്‍പ്പെടെ ആറു ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് പ്രപഞ്ചത്തിൽ പിണ്ഡത്തിന് കാരണമായ അദൃശ്യമായ കണികാതലമുണ്ടെന്ന് കണ്ടെത്തിയത്. ഈ സിദ്ധാന്തമാണ്  2013-ല്‍ അദ്ദേഹത്തെ നൊബേൽ സമ്മാനത്തിന് അര്‍ഹനാക്കിയത്. തുടര്‍ന്ന് ശാസ്ത്രലോകം അതിന് അദ്ദേഹത്തിന്‍റെ പേര് നല്‍കുകയായിരുന്നു. നൊബേൽ സമ്മാനം കൂടാതെ ഹ്യൂസ് മെഡലും റുഥര്‍ഫോര്‍ഡ് മെഡലും ലഭിച്ചിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഔദ്യോഗിക ജീവിതത്തിലെ മിക്ക സമയവും അദ്ദേഹം എഡിന്‍ബറ സര്‍വകലാശാലയിരുന്നു ചിലവഴിച്ചിരുന്നത്. പീറ്റർ ഹിഗ്ഗിനോടുള്ള ആദര സൂചകമായി സര്‍വകലാശാല 2012-ല്‍ ഹിഗ്സ് സെന്റര്‍ ആരംഭിച്ചു. കൂടാതെ അദ്ദേഹത്തിന്‍റെ സിദ്ധാന്തം 2012ല്‍ മറ്റ് ശാസ്ത്രജ്ഞര്‍ തെളിയിക്കുകയും ചെയ്തു. 2008 മുതല്‍ സ്വിറ്റ്സര്‍ലന്‍ഡിലെ സേണില്‍ ലാര്‍ജ് ഹാഡ്രണ്‍ കൊളൈഡറില്‍ നടത്തിയ പരീക്ഷണത്തിന്റെ ഫലമായിരുന്നു ഇത്. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More