മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

മാലിദ്വീപ്: മാലിദ്വീപിലെ 2024-ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിൻ്റെ പീപ്പിൾസ് നാഷണൽ കോൺഗ്രസ് പാര്‍ട്ടി വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലേക്ക്. ആകെയുള്ള 93 സീറ്റില്‍ 86 സീറ്റിന്‍റെ ആദ്യഘട്ട ഫലം പുറത്തുവന്നു. അതില്‍ 70 സീറ്റുകളിലും മുയിസുവിൻ്റെ പാർട്ടിക്കാണ് ജയം. ഇന്ന് ഔദ്യോഗിക ഫലപ്രഖ്യാപനമുണ്ടാകും.

മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടി പത്ത് സീറ്റുകളും, സ്വതന്ത്രർ ഒമ്പത് സീറ്റുകളും നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മാലിദ്വീപിലെ ഇരുപതാം പാർലമെന്റ് തെരഞ്ഞെടുപ്പാണ് നടന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 72.96 ശതമാനം പോളിംഗ് രേഖപ്പെടുത്തി. അതില്‍ 104,826 പുരുഷവോട്ടര്‍മാരും 102,867 സ്ത്രീവോട്ടര്‍മാരുമാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ തനിക്കെതിരെയുള്ള കുപ്രചരണങ്ങൾ ജനങ്ങൾ തള്ളിയെന്നായിരുന്നു മുയിസുവിന്‍റെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കാലങ്ങളായി ഇന്ത്യയുമായി വളരെ സൗഹൃദത്തില്‍ നില്‍ക്കുന്ന രാജ്യമായിരുന്നു മാലിദ്വീപ്‌. പക്ഷേ മുയിസു അധികാരത്തില്‍ വന്നതോടെ ഇന്ത്യ വിരുദ്ധവും ചൈനീസ് അനുകൂലവുമായ നയങ്ങൾ സ്വീകരിക്കാന്‍ തുടങ്ങി. മുന്‍ പ്രസിഡന്റ് ഇബ്രാഹിം മൊഹമ്മദ് സോലിഹ് ഇന്ത്യ അനുകൂല നിലപാട് ഉയര്‍ത്തി പിടിക്കുന്ന നേതാവായിരുന്നു. 2018-ലായിരുന്നു മുയിസു അധികാരത്തിലെത്തിയത്. ഇന്ത്യന്‍ മഹാസമുദ്രത്തിലുള്ള 1192 ദ്വീപുകളുടെ ശൃംഖലയാണ് മാലിദ്വീപ്.

Contact the author

International Desk

Recent Posts

International

10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചശേഷം പ്രതിയെ വിവാഹം കഴിപ്പിച്ച് ജഡ്ജി

More
More
International

മൗണ്ട്ബാറ്റന്‍ പ്രഭുവിനെ വധിച്ചത് താനാണെന്ന അവകാശവാദവുമായി മുന്‍ ഐറിഷ് കമാന്‍ഡര്‍

More
More
International

ഇറാന്‍ പ്രസിഡന്റും മന്ത്രിയും ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

More
More
International

കിര്‍ഘിസ്ഥാനില്‍ സംഘര്‍ഷം ; പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വിദേശകാര്യ മന്ത്രാലയം

More
More
International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More