'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

കോഴിക്കോട്: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. കെ കെ ശൈലജ 24 മണിക്കൂറിനുളളില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് മാപ്പുപറയണമെന്നാണ് ആവശ്യം. താന്‍ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന ആരോപണം കെ കെ ശൈലജ പിന്‍വലിക്കണമെന്നും മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. വ്യാജ വീഡിയോ ആരോപണത്തില്‍ ശൈലജയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഷാഫി നേരത്തെ വ്യക്തമാക്കിയിരുന്നു.

താന്‍ സൈബര്‍ ആക്രമണത്തെക്കുറിച്ച് പറഞ്ഞതൊന്നും മാറ്റിപ്പറഞ്ഞിട്ടില്ലെന്ന് കെ കെ ശൈലജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെളിവ് കൊടുക്കേണ്ടിടത്ത് കൊടുക്കുമെന്നും സോഷ്യല്‍ മീഡിയാ ഇംപാക്ട് യുഡിഎഫിന് ബൂമറാംഗായി മാറുമെന്നും അവര്‍ പറഞ്ഞു. 'സൈബര്‍ ഇടത്തില്‍ എനിക്കെതിരെ അധാര്‍മ്മിക നീക്കമുണ്ടായി. വടകരയില്‍ സൈബര്‍ ആക്രമണമാണ് ചര്‍ച്ച എന്നത് ശരിയല്ല. എന്റെ പൊളിറ്റിക്കല്‍ ക്രെഡിബിലിറ്റിയെയാണ് ചോദ്യം ചെയ്തത്. അതിന് മാധ്യമങ്ങളെ ഉപയോഗിച്ചു. ഞാന്‍ എനിക്കെതിരെ ആരോപണം ഉണ്ടാക്കുമോ? വില കുറഞ്ഞ പണിയൊന്നും എടുക്കേണ്ട കാര്യമില്ല. ഞാന്‍ ഒന്നും മാറ്റിപ്പറഞ്ഞിട്ടില്ല. ചിന്തിക്കുന്ന ജനങ്ങള്‍ എനിക്കൊപ്പം നില്‍ക്കും'- എന്നാണ് കെ കെ ശൈലജ പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും പോസ്റ്ററിന്റെ കാര്യമാണ് പറഞ്ഞതെന്നും അടുത്തിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെ കെ ശൈലജ പറഞ്ഞിരുന്നു. വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ തനിക്കെതിരെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നുവെന്നായിരുന്നു അവര്‍ നേരത്തെ ആരോപിച്ചിരുന്നത്.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; കോഴി വില്‍പ്പനയ്ക്ക് നിരോധനം

More
More
Web Desk 1 day ago
Keralam

ഇന്ത്യയിലെ വന്‍ നഗരങ്ങളേക്കാള്‍ ജീവിക്കാന്‍ മികച്ചത് കേരളത്തിലെ ഈ നഗരങ്ങള്‍ !

More
More
Web Desk 1 day ago
Keralam

ഐടി പാര്‍ക്കുകളില്‍ മദ്യശാലകള്‍ തുറക്കുന്നതിന് നിയമസഭയുടെ അംഗീകാരം

More
More
Web Desk 1 day ago
Keralam

ഉത്രാ കൊലക്കേസ് അന്വേഷണം പുസ്തകമാക്കി മുന്‍ ഡിജിപിയും മകനും

More
More
Web Desk 2 days ago
Keralam

ഇങ്ങനെ 'രക്തസാക്ഷികളെ' ഉണ്ടാക്കുന്നത് അപമാനം- സി ദിവാകരന്‍

More
More
Web Desk 2 days ago
Keralam

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്കുളള 'സ്മൃതി മണ്ഡപം' : എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

More
More