സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും റെക്കോര്‍ഡ്‌ വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് 54,000 രൂപ കടന്നു. ഇന്ന് ഒരു പവന് 720 രൂപ കൂടിയതോടെ 54,360 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 90 രൂപ വര്‍ധിച്ച് 6795 രൂപയായി. ഇത് എക്കാലെത്തെയും ഉയര്‍ന്ന നിരക്കാണ്. 

ഒന്നര മാസത്തിനിടെ 8,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത്. മാര്‍ച്ച്‌ 29-നാണ് പവന് 50,000 കടന്നത്. ഇന്നലെ 53,640 രൂപയായിരുന്നു ഒരു പവന്‍റെ വില. വിഷുവിന് നേരിയ കുറവ് ഉണ്ടായിരുന്നെങ്കിലും ഇന്നലെയും ഇന്നും വീണ്ടും കുതിച്ചുയരുകയാണ്. ഈ മാസം ഏറ്റവും കുറഞ്ഞ നിരക്ക് ഏപ്രില്‍ രണ്ടിന് 50,680 രൂപയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

അമേരിക്കയിലെ വിപണി സാഹചര്യം, പലിശനിരക്ക്, ഡോളറിന്റെ വില മാറ്റം എന്നിവയെല്ലാം സ്വര്‍ണ വിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. രൂപയുടെ മൂല്യത്തിലും റെക്കോര്‍ഡ്‌ ഇടിവാണ്. 83.51 രൂപയാണ് ഒരു യുഎസ് ഡോളറിന്. ഇറാന്‍-ഇസ്രായേല്‍ യുദ്ധവും സ്വര്‍ണവില കുതിപ്പിന് കാരണമാണ്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ വില കുറവിന് സാധ്യതയില്ലന്നാണ് റിപ്പോര്‍ട്ടുകള്‍. 

Contact the author

Web desk

Recent Posts

Web Desk 3 weeks ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 1 month ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 1 month ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 3 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More
Web Desk 4 months ago
Economy

റെക്കോർഡിട്ട് സ്വർണവില; പവന് 47,080 രൂപ

More
More