വൈദികര്‍ ആത്മപരിശോധന നടത്തണം, കാപട്യം വെടിയണം- മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: വൈദികര്‍ കാപട്യം വെടിഞ്ഞ് എല്ലാ വിശ്വാസികളോടും കാരുണ്യത്തോടെ പെരുമാറണമെന്ന് ഫ്രാൻസിസ് മാർപാപ്പ. പുരോഹിതര്‍ സ്വയം പരിശോധന നടത്തി നന്ദികേടുകളിലും പൊരുത്തക്കേടുകളിലും പശ്ചാത്തപിക്കുകയും ഇരട്ടത്താപ്പും സത്യസന്ധതയില്ലായ്മയും കാപട്യവും ദുഃഖത്തോടെ അംഗീകരിക്കുകയും വേണമെന്ന് മാർപാപ്പ പറഞ്ഞു. സെൻറ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന കുര്‍ബാനയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസികളോട് അന്തിമ വിധി പറയുന്നതിന് പകരം അവരോട് കരുണയും അലിവും ഉള്ളവരാകണമെന്നും ഇത്തരം വിശുദ്ധമായ കാര്യങ്ങള്‍ പുരോഹിതര്‍ സ്വന്തം ജീവിതത്തില്‍ പിന്തുടരണമെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.  സെൻറ് പീറ്റേഴ്‌സ് ബസിലിക്കയിൽ മാസങ്ങള്‍ നീണ്ട നവീകരണത്തിന് ശേഷം  നടക്കുന്ന ആദ്യ പരിപാടിയാണ് കുർബാന.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാര്‍പ്പാപ്പയ്ക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നെങ്കിലും, ചടങ്ങുകള്‍ക്ക് എത്തിയ അദ്ദേഹം ആരോഗ്യവാനായി കാണപ്പെട്ടു. റോം ജയിലിലെ വനിതാ തടവുകാരുടെ കാൽകഴുകിയാണ് അദ്ദേഹം പെസഹാദിനത്തിലെ കാൽകഴുകൽ ശുശ്രൂഷ നടത്തിയത്. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More