വനിതാമന്ത്രിമാരുടെ എണ്ണം കൂട്ടി ചരിത്രം കുറിക്കാന്‍ രണ്ടാം പിണറായി സര്‍ക്കാര്‍

Web Desk 2 years ago

തിരുവനന്തപുരം: പുതുമകള്‍കൊണ്ട് ചരിത്രം കുറിക്കാന്‍ ഒരുങ്ങുകയാണ് രണ്ടാം പിണറായി മന്ത്രിസഭ. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വനിതാ പ്രാധിനിത്യം തന്നെയായിരിക്കും. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളില്‍ വന്‍തോതില്‍ സ്ത്രീ പ്രാധിനിത്യം വന്നതും സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന പ്രാധാന്യവും, ഇത്തവണ മന്ത്രിസഭാ രൂപീകരണത്തില്‍ വലിയ സ്വാധീനമായി പ്രവര്‍ത്തിക്കും എന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇത്തവണത്തെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലും പരിമിതികളോടെയാണെങ്കിലും അത് പ്രതിഫലിച്ചിരുന്നു.

മുസ്ലീം ലീഗ് കോഴിക്കോട് സൌത്തില്‍ അഡ്വക്കറ്റ് നൂര്ബിനാ റഷീദിനെ മത്സരിപ്പിച്ചതും പാര്‍ട്ടികത്തെ കടുത്ത എതിര്‍പ്പിനെ മറികടന്നുകൊണ്ട് ചടയമംഗലത്ത് സിപിഐ സെന്‍ട്രല്‍ കൌണ്‍സില്‍ അംഗം ചിഞ്ചുറാണിയെ മത്സരിപ്പിച്ചതും കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തിരിക്കേ കാനത്തില്‍ ജമീലയെ കൊയിലാണ്ടിയില്‍ മത്സരിപ്പിച്ചതുമെല്ലാം പാര്‍ട്ടികള്‍ കാലത്തിന്റെ കണ്ണാടി നോക്കിയതിന് തെളിവാണ്. സ്ത്രീകളേ അവഗണിച്ച് പുതിയ കാലത്ത് മുന്നോട്ട് പോകാനാവില്ലാ എന്നും അത് ചോദ്യം ചെയ്യപ്പെടുമെന്നും ആണ്‍കോയ്മ വെച്ചുപുലര്‍ത്തുന്ന കേരളത്തിലെ എല്ലാ പാര്‍ട്ടികളും തിരിച്ചറിഞ്ഞിട്ടുണ്ട്. തികച്ചും ആണുങ്ങളുടെ വ്യവഹാരം മാത്രമായി സ്ത്രീകളടക്കം അംഗീകരിച്ചുകൊടുത്തിരുന്ന കക്ഷിരാഷ്ട്രീയം പതുക്കെ സ്ത്രീകളുടെത് കൂടിയായി വഴിമാറുകയാണ്.

കേരളത്തില്‍ ഇതുവരെയുണ്ടായിട്ടുള്ള 22 മന്ത്രിസഭകളിലായി ആകെ എട്ടു വനിതാമന്ത്രിമാര്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. കെ ആര്‍ ഗൌരി എന്ന ഒറ്റ വനിതയാണ് പല മന്ത്രിസഭകളിലും ആവര്‍ത്തിച്ച്‌ മന്ത്രിയായത്. ചില മന്ത്രിസഭകളില്‍ വനിതാ മന്ത്രിമാര്‍തന്നെ ഉണ്ടായിരുന്നില്ല. എം കമലം, സുശീലാ ഗോപാലന്‍, എം ടി പത്മ, പി.കെ ശ്രീമതി, പി.കെ ജയലക്ഷ്മി തുടങ്ങി കേരളത്തില്‍ ഇതുവരെ മന്ത്രിമാരായ വനിതകളെ ഒറ്റക്കൈവിരലില്‍ എണ്ണിയെടുക്കാം. ഇതിനൊരു തിരുത്തായിരുന്നു ഒന്നാം പിണറായി മന്ത്രിസഭയിലെ വനിതാ പ്രാധിനിത്യം. ആദ്യമായി ഒരു മന്ത്രിസഭയില്‍ രണ്ടു വനിതാ പ്രതിനിധികള്‍ ഉണ്ടായത് ആ മന്ത്രിസഭയിലാണ്. കെ. കെ ശൈലജയും ജെ മെഴ്സിക്കുട്ടിയമ്മയും. അതിനെ മറികടന്നുകൊണ്ട് ചരിത്രം സൃഷ്ടിക്കാനാണ് രണ്ടാം പിണറായി മന്ത്രിസഭയിലൂടെ എല്‍ ഡി എഫ് ശ്രമിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകള്‍.

സിപിഎമ്മില്‍ നിന്ന് കെ.കെ ശൈലജ വീണ്ടും മന്ത്രിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. രണ്ടാമതൊരാള്‍ കെ ജമീലയോ വീണാ ജോര്‍ജ്ജോ എന്ന ചര്‍ച്ചയാണ് പ്രധാനമായും നടക്കുക. സ്ത്രീ എന്നതിനൊപ്പം മുസ്ലീം സമുദായത്തിലെ ഒരു സ്ത്രീ, എന്നതുകൂടി പരിഗണിച്ചാല്‍ ഇരട്ട ചരിത്രം സൃഷ്ടിക്കാന്‍ സിപിഎമ്മിന് കഴിയും എന്ന് പാര്‍ട്ടി കരുതുന്നു, എന്നതാണ് ഈ ആലോചന സൂചിപ്പിക്കുന്നത്. പാര്‍ട്ടീ പിളര്‍പ്പിനുശേഷം സിപിഐ എന്ന പാര്‍ട്ടി ഇതുവരെ ഒരു വനിതയെ മന്ത്രിയാക്കിയിട്ടില്ല. ഈ പോരായ്മ എല്‍ ഡി എഫിലെ രണ്ടാം ഘടകകക്ഷിയായ സിപിഐ, ചടയമംഗലത്തുനിന്ന് വിജയിച്ചുവന്ന സിപിഐ സെന്‍ട്രല്‍ കൌണ്‍സില്‍ അംഗം ചിഞ്ചുറാണിയിലൂടെ പരിഹരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അങ്ങിനെയെങ്കില്‍ ഈ മൂന്നു വനിതകളിലൂടെ ഏറ്റവും കൂടുതല്‍ വനിതാ പ്രാധിനിത്യമുള്ള മന്ത്രിസഭ എന്ന ചരിത്രത്തിലേക്കാണ് രണ്ടാം പിണറായി മന്ത്രിസഭ നടന്നുകയറുക. 

Contact the author

Web Desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More