ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വന്ന ആരോപണശരങ്ങളെയെല്ലാം അതിജീവിച്ച് ജനഹൃദയങ്ങള്‍ നേടിയാണ് പ്രൊഫ. ബിന്ദു ഇന്ന് മന്ത്രിസ്ഥാനത്തേക്കെത്തിയിരിക്കുന്നത്. പതിനാറാം നിയമസഭയില്‍ ഉന്നതവിദ്യാഭ്യാസവകുപ്പാണ് ആര്‍ ബിന്ദു കൈകാര്യം ചെയ്യുക. ശ്രീ കേരളവര്‍മ്മ കോളേജില്‍ വൈസ് പ്രിന്‍സിപ്പലായി നിയമിക്കപ്പെട്ടപ്പോഴുണ്ടായ വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോഴാണ് നിയമസഭയിലേക്ക് മത്സരിക്കാനുളള തീരുമാനം.

ഇരിങ്ങാലക്കുട നമ്പ്യാരുവീട്ടില്‍ പ്രഥമാധ്യാപകരായിരുന്ന രാധാകൃഷ്ണന്റെയും ശാന്തകുമാരിയുടെയും മകളായാണ് ആര്‍ ബിന്ദു ജനിച്ചത്. ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹൈസ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ചെറുപ്പം മുതല്‍ രാഷ്ട്രീയത്തില്‍ തല്‍പ്പരയായിരുന്ന ബിന്ദു എസ്എഫ് ഐ സംസ്ഥാന വിദ്യാര്‍ത്ഥിനി സബ് കമ്മിറ്റി കണ്‍വീനറായിരുന്നു. കഥാരചന, കവിതാ രചന. പ്രസംഗം, കഥകളി തുടങ്ങി മിക്ക ഇനങ്ങളിലും ഒന്നാം സമ്മാനം നേടിയിരുന്ന ബിന്ദു, സെന്റ് ജോസഫ് കോളേജിലാണ് പ്രീഡിഗ്രിക്ക് ചേര്‍ന്നത്. പിന്നീട് കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ എംഎ ഇംഗ്ലീഷിന് ചേര്‍ന്ന ബിന്ദു ഗവേഷണത്തിനായി ജെഎന്‍യുവിലേക്ക് പോയി. കുടുംബാംഗങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ച് പിതാവ് രാധാകൃഷ്ണന്റെ അനുവാദത്തോടെ അവര്‍ നിലവില്‍ എല്‍ഡിഎഫ് കണ്‍വീനറായ എ വിജയരാഘവന്റെ പങ്കാളിയായി.

തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ അധ്യാപികയായിരുന്ന ബിന്ദു് പിന്നീട് തൃശ്ശൂരിന്റെ ആദ്യ വനിതാ മേയറായി ചുമതലയേല്‍ക്കുന്നത്. 2005-10 കാലഘട്ടത്തിലാണ് ഡോ. ആര്‍ ബിന്ദു തൃശ്ശൂര്‍ മേയറാവുന്നത്. പുനരധിവാസ പദ്ധതികള്‍, മാലിന്യനിര്‍മാര്‍ജന പദ്ധതികള്‍ തുടങ്ങി നിരവധി വികസന പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

ഫിസിക്സില്‍ ബിരുദാനന്തര ബിരുദവുമായി ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യാന്‍ വീണാ ജോര്‍ജ്

More
More