വാക്സിന്‍ ഉത്പാദനം ആരംഭിക്കാന്‍ കമ്പനികള്‍ക്ക് വന്‍ ഇളവുകള്‍; തോന്നയ്ക്കലില്‍ വാക്സിന്‍ മേഖല

തിരുവനന്തപുരം: വാക്സിന്‍ സ്വയം പര്യാപ്തത ലക്‌ഷ്യം വെച്ചുകൊണ്ട് സംസ്ഥാനത്ത് വാക്സിന്‍ മേഖല സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ മേഖലയില്‍ പുതിയ സംരംഭം ആരംഭിക്കുന്ന ആങ്കര്‍ വ്യവസായ യൂണിറ്റുകള്‍ക്ക് വലിയ തോതിലുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തോന്നക്കലിലെ ലൈഫ് സയൻസ് പാർക്കിലാണ് വാക്‌സിൻ ഉൽപ്പാദന മേഖല സ്ഥാപിക്കുക. താഴെ പറയുന്ന ആനുകൂല്യങ്ങള്‍ നല്‍കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. 

1. ലീസ് പ്രീമിയത്തിന്റെ 50 ശതമാനം സബ്‌സിഡിയോടെ 60 വർഷത്തേയ്ക്ക് പാട്ടത്തിന്  ഭൂമി നൽകും.

2. കെ.എസ്.ഐ.ഡി.സി.യുമായുള്ള പാട്ടക്കരാർ രജിസ്റ്റർചെയ്യുന്നതിന് സ്റ്റാംപ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും ഒഴിവാക്കും.

3. ഉപകരണങ്ങൾ, പ്ലാൻറ്, യന്ത്രങ്ങൾ എന്നിവയുടെ വിലയുടെ 30 ശതമാനം വരെയുള്ള തുക ഫിൽ ഫിനിഷ് യൂണിറ്റിന് ഒരു കോടി രൂപയ്ക്കകത്തും വാക്‌സിൻ ഉൽപ്പാദന യൂണിറ്റിന് അഞ്ച് കോടിരൂപയ്ക്കകത്തും സബ്‌സിഡിനിരക്കിലെ മൂലധനസഹായം എന്ന നിലയ്ക്ക് നൽകും.

4. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങൾ മുഖേന 20 വർഷത്തെ ദീർഘകാല തിരിച്ചടവ് നിശ്ചയിച്ച് ആകർഷകമായ വായ്പകൾ നൽകും. ഫിൽ ഫിനിഷ് യൂണിറ്റിനുള്ള വായ്പാ പരിധി 20 കോടിരൂപയ്ക്കകത്തും വാക്‌സിൻ ഉത്പ്പാദന യൂണിറ്റിനുള്ള വായ്പാ പരിധി 30 കോടിരൂപയ്ക്കകത്തും നിജപ്പെടുത്തും. ആകെ വായ്പാതുക 100 കോടിരൂപയ്ക്കകത്താകും.

5. സംരംഭത്തിന് ഏകജാലക അനുമതിയും ഫാസ്റ്റ് ട്രാക്ക് അംഗീകാരവും 30 ദിവസത്തിനുള്ളിൽ നൽകും.

6. ബിൽ തുകയിൽ യൂണിറ്റിന് രണ്ട് രൂപ വൈദ്യുതിനിരക്ക് സബ്‌സിഡി നൽകും.

7. പ്രവർത്തനമാരംഭിച്ച് രണ്ടുവർഷത്തേക്കുള്ള ബിൽ തുകയിൽ വാട്ടർ ചാർജ്ജ് സബ്‌സിഡി നൽകും.

8. ഉത്പ്പാദിപ്പിക്കേണ്ട വാക്‌സിൻ, ഉപയോഗിക്കേണ്ട സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യം തുടങ്ങിയവ കമ്പനികൾക്ക് തീരുമാനിക്കാം.

9. പാർക്കിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികൾക്കുമായി പൊതു മലിനജല ശുദ്ധീകരണ പ്ലാൻറ്, സോളാർപ്ലാൻറ്, ജൈവമാലിന്യ സംസ്‌കരണ കേന്ദ്രം എന്നിവ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്പ്‌മെൻറ് കോർപ്പറേഷൻ നിർമ്മിക്കും.

ലൈഫ് സയൻസ് പാർക്കിൽ പൂർത്തിയാകുന്ന 85,000 ചതുരശ്ര അടി കെട്ടിടം വാക്‌സിൻ ഉത്പ്പാദന യൂണിറ്റുകൾ സ്ഥാപിക്കാൻ  അനുയോജ്യമാണെന്ന് കമ്പനികൾ ഉറപ്പുവരുത്തിയാൽ വാർഷിക പാട്ടത്തിന് നൽകും. കമ്പനികളെ ക്ഷണിക്കുന്നതിന് രണ്ട് വ്യത്യസ്ത താത്പര്യ പത്രം തയ്യാറാക്കും. സാങ്കേതിക സമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യതയുള്ള കമ്പനികളെ ആങ്കർ ഇൻഡസ്ട്രീസായി പരിഗണിക്കുകയും പാർക്കിൽ അവരുടെ യൂണിറ്റുകൾ സ്ഥാപിക്കാൻ ക്ഷണിക്കുകയും ചെയ്യും. ലൈഫ് സയൻസ് പാർക്കിൽ വാക്‌സിൻ ഉൽപ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള കൺസൾട്ടൻറായി വാക്‌സിൻ പ്രൊഡക്ഷൻ യൂണിറ്റ് വർക്കിംഗ് ഗ്രൂപ്പ് അംഗവും എച്ച്.എൽ.എൽ. ബയോടെക് ലിമിറ്റഡിലെ ഉദ്യോഗസ്ഥനുമായ വിജയകുമാർ സിസ്‌ളയെ നിയമിക്കും. ഡോ. ബി. ഇക്ബാലിന്റെ നേതൃത്വത്തിലുള്ള ടീമിനെ സംസ്ഥാന വാക്‌സിൻ നയം വികസിപ്പിക്കുന്നതിന്റെ ചുമതല ഏൽപ്പിക്കാനും തീരുമാനിച്ചു.

Contact the author

Web desk

Recent Posts

Web Desk 1 week ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 2 weeks ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 2 weeks ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 2 weeks ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 2 weeks ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More