സിനിമാ പ്രദര്‍ശനം ഇന്ന് മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ പ്രദര്‍ശനം ഇന്ന് മുതല്‍ ആരംഭിക്കും. തിങ്കളാഴ്ച തിയേറ്ററുകള്‍ തുറന്നിരുന്നെങ്കിലും ശുചീകരണ പ്രവര്‍ത്തനങ്ങളായിരുന്നു നടന്നിരുന്നത്. തിയേറ്റര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും രണ്ട് ഡോസ് വാക്സിനേഷനും പൂര്‍ത്തിയാക്കി.

സംസ്ഥാനത്ത് കൊവിഡ് മൂലം അടച്ച തിയേറ്ററുകള്‍ ആറു മാസത്തിന് ശേഷമാണ് ഇന്ന് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നത്. ജെയിംസ് ബോണ്ട് ചിത്രമായ 'നോ ടൈം ടുഡൈ' എന്ന ഇംഗ്ലീഷ് സിനിമയാണ് ആദ്യം പ്രദര്‍ശിപ്പിക്കുക. നവംബര്‍ 12-ന് ദുല്‍ഖര്‍ സല്‍മാന്‍റെ കുറുപ്പും, നവംബര്‍ 25-ന് സുരേഷ് ഗോപിയുടെ കാവലും തിയറ്ററുകളിലെത്തും. മോഹന്‍ലാല്‍ ചിത്രമായ മരക്കാര്‍ ഒ ടി ടി റിലീസായിരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും മരക്കാര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് തിയേറ്റര്‍ ഉടമകള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിലവിലെ സാഹചര്യത്തില്‍ 50% ആളുകള്‍ക്കാണ് തിയേറ്ററില്‍ പ്രവേശന അനുമതിയുണ്ടായിരിക്കുക. അതോടൊപ്പം രണ്ട്ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണം. ഇത് സംബന്ധിച്ച് തിയേറ്റർ ഉടമകൾ മുന്നോട്ട് വച്ചിരിക്കുന്ന ആവശ്യങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാവും ഇന്ന് ചര്‍ച്ച നടക്കുക. 

Contact the author

Web Desk

Recent Posts

Movies

ഇപ്പോള്‍ കൂടുതലും കാണുന്നത് മലയാളം സിനിമകള്‍- സംവിധായകന്‍ അനുരാഗ് കശ്യപ്

More
More
Movies

ഇന്ത്യയിലെ ആദ്യത്തെ എഐ ചിത്രം 'മോണിക്ക ഒരു എഐ സ്റ്റോറി' തിയറ്ററുകളിലേക്ക്

More
More
Movies

'ലാപതാ ലേഡീസ്' എന്ന ചിത്രത്തിന് ആനന്ദ്‌ മഹാദേവന്‍ ചിത്രവുമായി സാമ്യം

More
More
Movies

'ഞാന്‍ പെരിയാറിസ്റ്റാണ്, മോദിയായി അഭിനയിക്കില്ല'- സത്യരാജ്

More
More
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 4 weeks ago
Movies

ഇത് മലയാള സിനിമയുടെ സുവര്‍ണ കാലം; നാഗവല്ലിയും ചന്തുവുമെല്ലാം വീണ്ടും തിയറ്ററുകളിലേക്ക്‌

More
More