'ചായകുടിച്ച്' പിണറായി വിജയന് മറുപടി നല്‍കി അലനും താഹയും

കോഴിക്കോട്: 'ചായകുടിക്കാന്‍ പോയപ്പോഴായിരുന്നില്ല അലനും താഹയും അറസ്റ്റിലായതെന്ന' മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരായ പ്രതീകാത്മക ചായകുടി പ്രതിഷേധത്തില്‍ പങ്കെടുത്ത് യുഎപിഎ കേസില്‍ അറസ്റ്റിലായ അലനും താഹയും. യുഎപിഎ അടക്കമുളള കരിനിയമങ്ങള്‍ക്കെതിരെ കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്‌ക്വയറില്‍ ബഹുജനകൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പിണറായി വിജയന്റെ ചായകുടി പ്രസ്താവനയെ പരിഹസിച്ച് ചായ കുടിച്ചാണ് ഇരുവരും പ്രതിഷേധം നടത്തിയത്. ജയിലില്‍ അനുഭവിക്കേണ്ടിവന്ന മാനസിക പീഡനങ്ങള്‍ അലനും താഹയും പങ്കിട്ടു. യുഎപിഎ കേസില്‍ അറസ്റ്റിലായ ശേഷം ഇതാദ്യമായാണ് ഇരുവരും പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്.

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ വാസുവാണ് പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്തത്. ലഘുലേഖ കൈവശം വച്ചു എന്നാരോപിച്ചാണ്  ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ വര്‍ഷങ്ങളായി ഈ ലഘുലേഖകള്‍ വില്‍ക്കുന്നയാളാണ് താനെന്നും അതിനെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും എ വാസു പറഞ്ഞു. അലനും താഹക്കുമെതിരെ യുഎപിഎ ചുമത്തി സി പി ഐ എം ഫാസിസ്റ്റ് സ്വഭാവമാണ് കാണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പന്തീരാങ്കാവ് യുഎപിഎ കേസ് അവസാനിക്കുന്നില്ലെന്നും ഇതേ കേസില്‍ അറസ്റ്റിലായ വിജിത്തും ഉസ്മാനും ഇപ്പോഴും ജയിലിലാണെന്നും അലനും താഹയും പറഞ്ഞു. മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തില്‍ കേരളം ഒന്നാംസ്ഥാനത്താണെന്നും ഇരുവരും ആരോപിച്ചു. അലനും താഹക്കും മാവോയിസ്റ്റുകളുമായി ശക്തമായ ബന്ധമുണ്ടെന്ന എന്‍ ഐ എ വാദം തളളിയാണ് സുപ്രീംകോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. പുസ്തകങ്ങളും ലഖുലേഖകളും പോസ്റ്ററുകളുമാണ് മാവോയിസ്റ്റ് ബന്ധമുണ്ടെന്നതിന്റെ പ്രധാന തെളിവുകളായി എന്‍ ഐ എ കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ ഈ വാദങ്ങളെല്ലാം സുപ്രീംകോടതി തളളുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 2 weeks ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 2 weeks ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 2 weeks ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 2 weeks ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More