തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് (ചൊവ്വ) രാവിലെയാണ് രോഗം സ്ഥിരീകരിച്ചത്. മന്ത്രിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അറിയിച്ചു. കടുത്ത ക്ഷീണവും അവശതയും തോന്നിയതിനെ തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് സമ്പര്‍ക്കമുള്ളവരെല്ലാം ജാഗ്രതയിലാണ്. മന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനത്തെ ഇത് ബാധിച്ചിട്ടുണ്ട്. ടൂറിസം, വനം, ദേവസ്വം തുടങ്ങിയ വകുപ്പ് ഓഫീസുകളിലും നിരവധി ജീവനക്കാര്‍ക്ക് രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മേല്പറഞ്ഞ ഓഫീസുകളുടെ പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പൊതുഭരണ വകുപ്പിലെയും മുഖ്യമന്ത്രിയുടെ ഓഫീസിലെയും ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധിപേര്‍ അവധിയില്‍ പോകുകയും സമ്പര്‍ക്കത്തിലാകുകയും ചെയ്തതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു. സെക്രട്ടേറിയറ്റിലെ പല സുപ്രധാന ഓഫീസുകളിലും രോഗവ്യാപനം രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സെക്രട്ടേറിയറ്റ് ലൈബ്രറി അടച്ചുപൂട്ടി. തലസ്ഥാനത്ത് 650 പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.