ബിജെപിക്കാരോടും വോട്ടുചോദിക്കാന്‍ തയാറാണെന്ന് പി എം എ സലാം പറയുന്ന ശബ്ദരേഖ പുറത്ത്

മലപ്പുറം: മുസ്ലീം ലീഗിന് ബിജെപിയുടെ വോട്ടും ആവശ്യമാണെന്നും അതിനായി ബിജെപിക്കാരെ പോയി കാണാന്‍ തയാറാണെന്നും മുസ്ലീം ലീഗ്  സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറയുന്ന ശബ്ദരേഖ പുറത്ത്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പുറത്തുവന്ന ശബ്ദരേഖയില്‍ ബിജെപിക്കാര്‍ നമുക്ക് വോട്ട് ചെയ്യുമെങ്കില്‍ അവരോട് വോട്ടുചോദിക്കാന്‍ താന്‍ തയാറാണ് എന്ന് എന്നാണ് പി എം എ സലാം പറയുന്നത്. കൈരളി ന്യൂസാണ് ശബ്ദരേഖ പുറത്തുവിട്ടിരിക്കുന്നത്.

'നമുക്ക് വോട്ടാണ് വേണ്ടത്. അത് ബൂത്ത് കമ്മിറ്റി അറിഞ്ഞോ മണ്ഡലം കമ്മിറ്റി അറിഞ്ഞോ അതോ ഡിസ്ട്രിക്റ്റ് കമ്മിറ്റി അറിഞ്ഞോ എന്നുളളത് പ്രശ്‌നമല്ല. നമുക്ക് വോട്ട്  വേണം. അതിന് നമുക്ക് ആള്‍ക്കാരൊക്കെ വോട്ട് ചെയ്യണം. വോട്ട് ചെയ്യാന്‍ തയാറുളളവരെയൊക്കെ നമ്മള്‍ നേരില്‍ പോയി കാണണം. ബിജെപിക്കാര്‍ നമുക്ക് വോട്ട് ചെയ്യാന്‍ തയാറാണെങ്കില്‍ ആ ബിജെപിക്കാരെ പോയി കാണാന്‍ ഞാന്‍ തയാറാണ്. നമുക്ക് നമ്മുടെ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കണം'- എന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ഒരു പ്രാദേശിക നേതാവുമായി പി എം എ സലാം സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത് എന്നാണ് വിവരം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുളള ഇടതുമുന്നണി 99 സീറ്റുകളുമായി ഗംഭീര വിജയമാണ് നേടിയത്. കേരളത്തില്‍ ഭരണമാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ച് ലോക്‌സഭാ എംപിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി അത് രാജിവെച്ച് നിയമസഭയിലേക്ക് മത്സരിച്ചത് വലിയ വിവാദമായിരുന്നു. തെരഞ്ഞെടുപ്പില്‍ ലീഗിന് വലിയ വിജയം നേടാനായില്ല. 15 സീറ്റുകള്‍ മാത്രമാണ് നേടാനായത്. മലപ്പുറമടക്കമുളള ലീഗിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും പലരും  വിജയിച്ചത് നേരിയ ഭൂരിപക്ഷത്തിനായിരുന്നു. ജമാഅത്തെ ഇസ്ലാമിയുമായി പരസ്യമായി ബാന്ധവത്തിലായത് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വലിയ വിവാദമായിരുന്നു. യുഡിഎഫിന്റെ പരാജയത്തിന്റെ ആക്കം കൂട്ടിയത് ലീഗ് ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടാണെന്ന വിലയിരുത്തലുകളും അതിനുശേഷം വന്നിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 3 days ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 3 days ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 4 days ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 5 days ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More