'ഏപ്രില്‍ ഫൂളിന് പകരം ഇന്ത്യക്കാര്‍ക്ക് അച്ചാ ദിന്‍ ഉണ്ടല്ലോ'- മോദിയെ പരിഹസിച്ച് ശശി തരൂര്‍

തിരുവനന്തപുരം: ലോക വിഡ്ഢി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. 'ഏപ്രില്‍ ഫൂള്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമല്ല. അത് പാശ്ചാത്യരുടെ സംസ്‌കാരമാണ്. ഇന്ത്യയില്‍ നമുക്ക് അച്ചാ ദിന്‍ ഉണ്ട്'-എന്നാണ് ശശി തരൂര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. 'ഏപ്രില്‍ ഒന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. അത് ഞാന്‍ 'അച്ചാ ദിന്‍ ദിവസ്' ആയാണ് ആഘോഷിക്കുന്നത്' എന്ന കാര്‍ട്ടൂണും തരൂര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. 

ഇന്ധന, പാചക വാതക വില, ജീവന്‍രക്ഷാ മരുന്നുകളുടെ വില, വാഹന നികുതി, ഭൂനികുതി തുടങ്ങി എല്ലാ മേഖലകളിലും വിയക്കയറ്റവും നികുതി വര്‍ധനവും ഇന്ന് പ്രാബല്യത്തില്‍ വരികയാണ്. ഈ സാഹചര്യത്തിലാണ് ശശി തരൂരിന്റെ പരാമര്‍ശം. രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും ദിനംപ്രതി വര്‍ധിച്ചുവരികയാണ്. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി അവരെ വിഡ്ഢികളാക്കുന്നതിന് ബിജെപി പറയുന്ന വാക്കാണ് അച്ചാ ദിന്‍ തുടങ്ങിയ വിമര്‍ശനങ്ങളാണ് ലോക വിഡ്ഢി ദിനത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുവരുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

2014-ലെ പൊതുതെരഞ്ഞെടുപ്പില്‍ അച്ചാ ദിന്‍ ആഗയാ ( നല്ല ദിവസം വന്നെത്തി) എന്ന മുദ്രാവാക്യമുയയര്‍ത്തിയാണ് ബിജെപി പ്രചാരണങ്ങള്‍ നടത്തിയത്. യുപിഎ സര്‍ക്കാര്‍ പത്തുവര്‍ഷക്കാലം ഇന്ത്യയില്‍ മോശം ഭരണമാണ് കാഴ്ച്ചവെച്ചത്. ബിജെപി രാജ്യംഭരിക്കുമ്പോള്‍ രാജ്യത്ത് അച്ചാ ദിന്‍ വരും എന്നായിരുന്നു അവരുടെ അവകാശവാദം. ബിജെപി അധികാരത്തിലെത്തിയതോടെ എവിടെ അച്ചാ ദിന്‍ എന്ന ചോദ്യമുയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. 

Contact the author

National Desk

Recent Posts

National Desk 18 hours ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 19 hours ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 1 day ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 1 day ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 1 day ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 1 day ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More