ഉടുതുണിക്ക് മറുതുണിയില്ലാതെ കിടക്കേണ്ടിവന്നാലും പറഞ്ഞത് സത്യമാണെന്ന് തെളിയിക്കും- സ്വപ്‌നാ സുരേഷ്

തിരുവനന്തപുരം: ക്രൈംബ്രാഞ്ചിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ തുറന്നടിച്ച് സ്വര്‍ണ്ണക്കടത്തുകേസ് പ്രതി സ്വപ്‌നാ സുരേഷ്. ഗൂഢാലോചനയുടെ പേരിലുളള ചോദ്യംചെയ്യലല്ല, മാനസിക പീഡനമാണ് തനിക്ക് നേരിടേണ്ടിവന്നതെന്ന് സ്വപ്‌നാ സുരേഷ് പറഞ്ഞു. തെരുവില്‍ ഉടുതുണിക്ക് മറുതുണിയില്ലാതെ കിടക്കേണ്ടിവന്നാലും താന്‍ കൊടുത്ത മൊഴി സത്യമാണെന്ന് കേരളത്തിലെ ജനത്തിന് മനസിലാക്കിക്കൊടുക്കുമെന്നും മുഖ്യമന്ത്രിയും കേസിലുള്‍പ്പെട്ട മറ്റുളളവരും ചെയ്യാനാവുന്നതെല്ലാം ചെയ്‌തോളു എന്നും സ്വപ്‌നാ സുരേഷ് വെല്ലുവിളിച്ചു.

'770 കലാപ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിലെല്ലാം എന്നെ പ്രതിയാക്കുമെന്നാണ് എനിക്ക് കിട്ടിയിരിക്കുന്ന ഭീഷണി. 770 അല്ല എത്ര കേസുകള്‍ വേണമെങ്കിലും എനിക്കെതിരെ രജിസ്റ്റര്‍ ചെയ്‌തോട്ടെ. എനിക്കിന്ന് ജോലിയില്ല. എന്റെ മക്കള്‍ക്ക് അന്നമില്ല. ഞങ്ങള്‍ തെരുവിലാണ്. ഇപ്പോള്‍ കേറിക്കിടക്കുന്ന വാടകവീട്ടിലേക്ക് പൊലീസിനെയും പട്ടാളത്തെയും വിട്ട് അവിടെനിന്നും ഇറക്കിവിടുകയാണെങ്കില്‍, തെരുവിലാണെങ്കിലും ബസ് സ്റ്റാന്‍ഡിലാണെങ്കിലും ഏത് റോഡിലാണെങ്കിലും ഉടുതുണിക്ക് മറുതുണിയില്ലാതെ കിടക്കേണ്ടിവന്നാലും ഞാന്‍ കൊടുത്ത മൊഴി സത്യമാണെന്ന് കേരളത്തിലെ ജനത്തിന് ഞാന്‍ മനസിലാക്കി കൊടുത്തിരിക്കും. അതിനായി അറ്റംവരെ ഞാന്‍ പോരാടും. ഈ കേസില്‍ ഞാന്‍ പറയുന്ന മൊഴികളില്‍ മാറ്റമില്ല. അത് സത്യമാണ്. മുഖ്യമന്ത്രിയോടും ഇതില്‍ ഉള്‍പ്പെട്ട മറ്റുളളവരോടുമാണ്, നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്യൂ. ഞാന്‍ ജീവനോടെയുണ്ടെങ്കില്‍, എനിക്ക് സംസാരിക്കാന്‍ കഴിയുമെങ്കില്‍, അന്വേഷണം ശരിയായ ദിശയില്‍ നടക്കുമെങ്കില്‍ സത്യങ്ങള്‍ പുറത്തുവരികതന്നെ ചെയ്യും'- സ്വപ്‌നാ സുരേഷ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എച്ച് ആര്‍ ഡി എസില്‍ നിന്നും തന്നെ പിരിച്ചുവിട്ടത് ഞെട്ടിച്ചെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിരന്തരം വേട്ടയാടിയതുമൂലമാണ് അവര്‍ അത്തരമൊരു തീരുമാനമെടുത്തതെന്നും സ്വപ്‌നാ സുരേഷ് പറഞ്ഞു. 'കമ്പനിയുടെ സ്റ്റാഫ് അംഗങ്ങളെ സര്‍ക്കാര്‍ നിരന്തരം വേട്ടയാടി. എച്ച് ആര്‍ ഡി എസില്‍നിന്നും എന്നെ പുറത്താക്കിച്ച് എന്റെ അന്നംമുട്ടിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് സമാധാനമായോ? മുഖ്യമന്ത്രിക്ക് മാത്രമല്ല പെണ്‍മക്കളുളളത്. കേരളത്തിലെ എല്ലാ പെണ്‍മക്കളോടും മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വമുണ്ട്. സ്വന്തം മകളുടെ കാര്യംമാത്രം നോക്കിയാല്‍ പോരാ. ഞങ്ങളെയെല്ലാം അദ്ദേഹം മക്കളായി കാണണം.'- സ്വപ്‌നാ സുരേഷ് കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 3 days ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 3 days ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 3 days ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 4 days ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More