ഒരിക്കലെങ്കിലും കണ്ടിരിക്കണം ഈ വെളുത്ത മരുഭൂമി!

യാത്രയെ സ്നേഹിക്കുന്നവര്‍ ഒരിക്കല്‍ എങ്കിലും ഇന്ത്യയിലെ റാന്‍ ഓഫ് കച്ച് എന്ന വെളുത്ത മരുഭൂമി കണ്ടിരിക്കണം. ഗുജറാത്തിന്‍റെ വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ ജില്ലയായ കച്ചിലാണ് ഈ വെളുത്ത മരുഭൂമിയുള്ളത്. നോക്കാത്ത ദൂരം വെളുത്ത നിറത്തില്‍ മഞ്ഞിന്‍ തരികള്‍ പോലെ പരന്നുകിടക്കുന്ന ഉപ്പുമൂലമാണ് ഈ മരുഭൂമിയെ വെളുത്ത മരുഭൂമിയെന്നു വിളിക്കുന്നത്. വര്‍ഷത്തില്‍ എല്ലാ സമയവും വെളുത്ത നിറമല്ല. ഡിസംബര്‍ ആവുന്നതോടെ പാടങ്ങളൊക്കെ വറ്റി വരണ്ട് ഉപ്പ് മാത്രം ബാക്കിയാവുന്നു. വരണ്ട പാടങ്ങള്‍ വെളുപ്പുനിറമാകുന്നതോടെ ഇവിടെ സഞ്ചാരികളെക്കൊണ്ട് നിറയും. ലോകത്തിലെ തന്നെ ഏറ്റവും വലിയ പാടമാണ് വെളുത്ത മരുഭൂമിയായി മാറുന്നത്. ഈ സമയം ഗുജറാത്ത് സര്‍ക്കരിന്‍റെ നേതൃത്വത്തില്‍ റാന്‍ ഉത്സവം സംഘടിപ്പിക്കാറുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 ഗുജറാത്തിലെ തനതു കലകളും സംസ്‌കാരവും രുചികളുമൊക്കെ ഒത്തു ചേരുന്ന ഉത്സവം ഏതാണ്ട് മൂന്നു മാസക്കാലം നീണ്ടു നില്‍ക്കുന്നതാണ്. വേനല്‍ക്കാലത്ത് ഇവിടെ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. മഞ്ഞുകാലത്താവട്ടെ, പൂജ്യം ഡിഗ്രിയില്‍ താഴെവരെയും താപനില താഴാറുണ്ട്. രുഭൂമിയാണെങ്കിലും ഇവിടുത്തെ ജൈവവൈവിധ്യം ആകര്‍ഷണീയമാണ്. ഇന്ത്യന്‍ കാട്ടുകഴുത, ഫ്ലമിംഗോ മുതലായ പക്ഷിമൃഗാദികളെ ഇവിടെ കാണാന്‍ സാധിക്കും. സഞ്ചാരപ്രേമികളുടെ മനം കവരുന്ന ഈ സ്ഥലം ഗുജറാത്ത് സന്ദര്‍ശിക്കുന്നവര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട പ്രദേശങ്ങളില്‍ ഒന്നാണ്. ഇന്ത്യന്‍ വൈല്‍ഡ് ആസ് സാങ്ങ്ച്വറി, കച്ച് ഡിസര്‍ട്ട് വൈല്‍ഡ് സാങ്ങ്ച്വറി മുതലായവയുടെ ഭാഗം കൂടിയാണ് റാന്‍ ഓഫ് കച്ച്. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Environment

പേപ്പര്‍ സ്‌ട്രോ അത്ര 'എക്കോ ഫ്രണ്ട്‌ലി' അല്ല !

More
More
Web Desk 5 days ago
Environment

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ നിയന്ത്രണമേർപ്പെടുത്തി ദേവസ്വം ബോർഡ്

More
More
Web Desk 10 months ago
Environment

കാലാവസ്ഥാ വ്യതിയാനം: കടന്നുപോയത് ലോകത്തിലെ ഏറ്റവും ചൂടേറിയ ദിവസം

More
More
Web Desk 11 months ago
Environment

അഞ്ചാം പാതിരക്ക് ശേഷം ക്രൈം ത്രില്ലറുമായി മിഥുന്‍ മാനുവല്‍; ജയറാം നായകന്‍

More
More
Environment 1 year ago
Environment

ചെടികള്‍ കരയും സംസാരിക്കും- പുതിയ പഠനം

More
More
Web Desk 1 year ago
Environment

ദിലീഷ് പോത്തന് യുഎഇ ഗോള്‍ഡന്‍ വിസ

More
More