സൂര്യന്‍ പകുതി ആയുസ് പിന്നിട്ടു

സൂര്യന്‍റെ ആയുസ് പകുതിയായെന്ന് യൂറോപ് സ്‍പേസ് ഏജന്‍സി. ഗയ സ്‍പേസ്ക്രാഫ്റ്റിൽ നിന്നുള്ള ഡേറ്റ ഉദ്ധരിച്ചാണ് സ്‍പേസ് ഏജൻസി സൂര്യന്റെ ആയുസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. സൂര്യന്‍റെ പ്രായവുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയിലെ ഒരു കൂട്ടം ഗവേഷകരാണ് സൂര്യന്റെ ഭൂതകാലത്തേയും ഭാവിയേയും വയസിനേയും കുറിച്ച് വിശദമായ അന്വേഷണങ്ങള്‍ നടത്തിയത്. സൂര്യന് 450 കോടി വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ കണ്ടെത്തല്‍. സൂര്യനിപ്പോള്‍ മധ്യ വയസിലാണെന്ന് ഇഎസ്എ തയാറാക്കിയ പഠനത്തില്‍ പറയുന്നു. സൂര്യന്‍ പതിയെ ഇല്ലാതാവുകയാണെന്നും 500 കോടി വര്‍ഷത്തെ ആയുസ് കൂടെയുണ്ടാവുകയുള്ളുവെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സൂര്യന്‍ കത്തിയെരിഞ്ഞ് ഒടുവില്‍ ചുവപ്പ് നിറമായി മാറുമെന്നും പഠനത്തില്‍ പറയുന്നു. സൂര്യന്‍ സ്ഥിരത നിലനിർത്തുകയും ഹൈഡ്രജനെ ഹീലിയത്തിലേക്ക് സംയോജിപ്പിക്കുന്ന പ്രക്രിയ ഇപ്പോഴും തുടരുകയും ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സൂര്യന്‍റെ കാമ്പിലെ ഹൈഡ്രജന്‍ ഇന്ധനം തീര്‍ന്നുപോകുമ്പോഴാണ് സൂര്യന്‍ മരിക്കുക. 800 കോടി വര്‍ഷങ്ങള്‍ക്കുള്ളില്‍ സൂര്യന്റെ ഊഷ്മാവ് പരമാവധിയാകുമെന്നാണ് കണ്ടെത്തല്‍. ഓരോ 100 കോടി വര്‍ഷം കഴിയുമ്പോഴും സൂര്യന്റെ വെളിച്ചവും ചൂടും പത്ത് ശതമാനം കൂടും. പിന്നീട് തണുത്തുറഞ്ഞ് സൂര്യനുമില്ലാതാകുമെന്നാണ് പഠനം പറയുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 3 hours ago
Environment

പേപ്പര്‍ സ്‌ട്രോ അത്ര 'എക്കോ ഫ്രണ്ട്‌ലി' അല്ല !

More
More
Web Desk 4 days ago
Environment

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ നിയന്ത്രണമേർപ്പെടുത്തി ദേവസ്വം ബോർഡ്

More
More
Web Desk 10 months ago
Environment

കാലാവസ്ഥാ വ്യതിയാനം: കടന്നുപോയത് ലോകത്തിലെ ഏറ്റവും ചൂടേറിയ ദിവസം

More
More
Web Desk 11 months ago
Environment

അഞ്ചാം പാതിരക്ക് ശേഷം ക്രൈം ത്രില്ലറുമായി മിഥുന്‍ മാനുവല്‍; ജയറാം നായകന്‍

More
More
Environment 1 year ago
Environment

ചെടികള്‍ കരയും സംസാരിക്കും- പുതിയ പഠനം

More
More
Web Desk 1 year ago
Environment

ദിലീഷ് പോത്തന് യുഎഇ ഗോള്‍ഡന്‍ വിസ

More
More