മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലൂടെയായിരുന്നു പ്രഖ്യാപനം. യൂത്ത് ലീഗിന്റെ സംസ്ഥാന ഓഫീസ് കേന്ദ്രീകരിച്ച് പ്രാദേശിക ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുമെന്നത് യൂത്ത് ലീഗിന്റെ ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്ന സമയത്തെ വാഗ്ദാനമായിരുന്നെന്നും കൊടുത്ത വാക്ക് പാലിക്കുമെന്നതിന്റെ പ്രഖ്യാപനമായിരുന്നു തങ്ങള്‍ ഇന്ന് നടത്തിയതെന്നും പി കെ ഫിറോസ് പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആനുകൂല്യങ്ങളും വിദ്യാഭ്യാസ തൊഴില്‍ ഗൈഡന്‍സും പൊതുജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്ന പദ്ധതിയാണിതെന്നും സെപ്റ്റംബര്‍ പതിനാറിന് ആദ്യ 50 ഓഫീസുകളുടെ ഉദ്ഘാടനം സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുമെന്നും പി കെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

പി കെ ഫിറോസിന്റെ കുറിപ്പ്

ഇന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ പത്രസമ്മേളനത്തിലൂടെ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട പ്രഖ്യാപനം നടത്തി. മുസ്‌ലിം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതിയെ കുറിച്ചായിരുന്നു അത്. യൂത്ത് ലീഗിന്റെ ആസ്ഥാന മന്ദിരം നിർമ്മിക്കുന്ന വേളയിൽ നൽകിയ വാഗ്ദാനമായിരുന്നു യൂത്ത് ലീഗ് സംസ്ഥാന ഓഫീസ് കേന്ദ്രീകരിച്ച് പ്രാദേശിക ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി നടപ്പിലാക്കുമെന്നത്. കൊടുത്ത വാക്ക് പാലിക്കുമെന്നതിന്റെ പ്രഖ്യാപനമായിരുന്നു തങ്ങൾ ഇന്ന് നടത്തിയത്.

സെപ്തംബർ 16 ന് ആദ്യ 50 ഓഫീസുകളുടെ ഉദ്ഘാടനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുകയാണ്. കേന്ദ്ര-കേരള സർക്കാറുകളുടെ ആനുകൂല്യങ്ങളും വിദ്യാഭ്യാസ-തൊഴിൽ ഗൈഡൻസുമെല്ലാം പൊതുജനങ്ങൾക്ക് യഥാസമയം എത്തിച്ചു കൊടുക്കുന്ന പദ്ധതിയാണിത്. ഭാവിയിൽ സംസ്ഥാനത്തെ ആയിരക്കണക്കിന് വരുന്ന മുഴുവൻ ലീഗ് ഓഫീസുകളും ഇതേ മാതൃകയിൽ ജനസേവന കേന്ദ്രങ്ങളാക്കും.

ചിലർ മുസ്‌ലിം ലീഗിനെതിരെ വിമർശനങ്ങളുമായി വരുമ്പോഴും അതിനെയെല്ലാം അവഗണിച്ച് ഉത്തരവാദിത്ത നിർവ്വഹണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോവുകയാണ് യൂത്ത് ലീഗ് പ്രവർത്തകർ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൊലകള്‍ക്കു പിന്നില്‍ അമേരിക്ക- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Web Desk 5 days ago
Social Post

അനില്‍ ബാലചന്ദ്രനെപ്പോലെ 'മോട്ടിവിഷം' വിളമ്പുന്നവരെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിന്റെ ഭാവിയില്‍ ആശങ്കയുണ്ട്- വി ടി ബല്‍റാം

More
More
Web Desk 3 weeks ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 3 weeks ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 3 weeks ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 3 weeks ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More