റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വത്തിക്കാന്‍: റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഇരുരാജ്യങ്ങളും തമ്മിലുളള സംഘര്‍ഷം അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യാന്‍ വത്തിക്കാന്‍ തയാറാണെന്ന് മാര്‍പാപ്പ പറഞ്ഞു. ഇറ്റാലിയന്‍ ദിനപത്രമായ ലാ സ്റ്റാമ്പയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. റഷ്യയും യുക്രൈനും തമ്മില്‍ സമാധാനം സാധ്യമാണോ എന്ന ചോദ്യത്തിന് അതിനായുളള ശ്രമം ആരും ഉപേക്ഷിക്കരുത് എന്നായിരുന്നു മാര്‍പാപ്പയുടെ മറുപടി.

'ഓരോരുത്തരും അവരവരുടെ ഹൃദയത്തില്‍നിന്നാണ് ആരംഭിക്കേണ്ടത്. അക്രമത്തെ നിര്‍വീര്യമാക്കാനും നിരായുധീകരിക്കാനും പ്രതിജ്ഞാബദ്ധരാകണം. സമാധാനത്തിനായി വാദിക്കണം. വീണ്ടും സായുധരാവാന്‍ സഹായിക്കുന്ന ഒരു സന്ധിയല്ല ഉണ്ടാവേണ്ടത്. യഥാര്‍ത്ഥ സമാധാനം സംഭാഷണത്തിന്റെ ഫലമായാണ് ഉണ്ടാവുന്നത്''-ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ച സമയത്തുതന്നെ യുക്രൈന്‍ പ്രസിഡന്റ് വോളോദിമര്‍ സെലന്‍സ്‌കിയെ ഫോണില്‍ വിളിച്ച് മാര്‍പ്പാപ്പ ദുഖം അറിയിച്ചിരുന്നു. യുക്രൈന്റെ നിലവിലെ സാഹചര്യം ഏറെ വേദനിപ്പിക്കുന്നുണ്ടെന്നും ലോകത്ത് സമാധാനം പുലരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നുമാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞത്. വത്തിക്കാനിലെ റഷ്യന്‍ എംബസിയിലെത്തി യുദ്ധം അവസാനിപ്പിക്കാനുളള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 

Contact the author

International Desk

Recent Posts

Web Desk 2 days ago
Editorial

'കാര്‍ വാങ്ങുന്നെങ്കില്‍ ഇപ്പോള്‍ വാങ്ങണം' ! ; ഈ എസ്‌യുവികള്‍ക്ക് വമ്പന്‍ വിലക്കിഴിവ്

More
More
Sufad Subaida 5 days ago
Editorial

റായ്ബറേലിയിലെ പോരാട്ടം; മോദിക്കൊത്ത എതിരാളി രാഹുലാണെന്ന ഉറച്ച പ്രഖ്യാപനമാണ്

More
More
Web Desk 3 months ago
Editorial

ജനനത്തിയതി തെളിയിക്കാനുളള രേഖകളുടെ കൂട്ടത്തിൽ നിന്ന് ആധാറിനെ ഒഴിവാക്കി ഇപിഎഫ്ഒ

More
More
National Desk 3 months ago
Editorial

അയോധ്യയില്‍ നടക്കാന്‍ പോകുന്നത് ആര്‍എസ്എസും ബിജെപിയും സംഘടിപ്പിക്കുന്ന 'മോദി ഷോ'- രാഹുല്‍ ഗാന്ധി

More
More
Web Desk 3 months ago
Editorial

2023-ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരം മെസിക്ക്

More
More
Web Desk 4 months ago
Editorial

'ഭഗവാന്‍ ശ്രീരാമന്‍ സ്വപ്‌നത്തില്‍ വന്നു, പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞു'- തേജ് പ്രതാപ് യാദവ്

More
More