ചെവിയ്ക്ക് ദോഷമില്ലാതെ ഇയര്‍ ഫോണ്‍ എങ്ങനെ ഉപയോഗിക്കാം!

ചെവിയ്ക്ക് ദോഷമില്ലാതെ ഇയര്‍ ഫോണ്‍ എങ്ങനെ ഉപയോഗിക്കാമെന്ന് ചിന്തിക്കാത്തവര്‍ ചുരുക്കമായിരിക്കും. കാരണം നമ്മുടെയൊക്കെ നിത്യജീവിതത്തിന്‍റെ ഭാഗമാണ് മൊബൈല്‍ ഫോണും, ടാബും, ലാപ്ടോപുമെല്ലാം. മണിക്കൂറുകള്‍ ചെവിക്കുള്ളില്‍ ഇയര്‍ ഫോണ്‍ വെച്ച് പാട്ട് കേള്‍ക്കാനും സിനിമ കാണാനും താത്പര്യപ്പെടുന്നവരാണ് ഇന്നത്തെ തലമുറ. എന്നാല്‍ ഇയര്‍ ഫോണിന്‍റെ അമിതോപയോഗം ചെവിയുടെ കേള്‍വി ശക്തിയെ ബാധിക്കുമെന്ന് ഇതിനോടകം തന്നെ പഠനങ്ങള്‍ പുറത്തുവന്നിട്ടുമുണ്ട്. അതിനാല്‍ ചെവിയ്ക്ക് ദോഷമില്ലാതെ ഇയര്‍ ഫോണ്‍ എങ്ങനെ ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് ഇനി പറയാന്‍ പോകുന്നത്. 

ഇയര്‍ ഫോണ്‍ ഉപയോഗിച്ച് പാട്ട് കേള്‍ക്കാനും സിനിമ കാണാനും താത്പര്യപ്പെടുന്നവര്‍ 85 ഡെസിബലില്‍ കൂടുതല്‍ ശബ്ദം ഉയരാതിരിക്കാന്‍ ശ്രദ്ധിക്കുക. ദീര്‍ഘനേരം ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രവണ വൈകല്യത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഒരു സാധാരണ സംഭാഷണത്തിന് 60 ഡിബി മതിയാകുമെന്നാണ് പഠനം പറയുന്നത്.

ഇയര്‍ ഫോണും ചെവിയും ഇടയ്ക്ക് വൃത്തിയാക്കുക. പൊടി, സൂക്ഷ്മാണുക്കൾ, മറ്റേതെങ്കിലും വസ്തുക്കൾ ഇയർഫോണില്‍ പറ്റിപിടിച്ചിരിക്കുന്നുവെങ്കിൽ വൃത്തിയാക്കുന്നതിലൂടെ അത് ഒഴിവാക്കാന്‍ സാധിക്കും. ഇയർഫോൺ ഉപയോഗം ചെവിയുടെ കനാലില്‍ ഉയർന്ന താപനിലയും ഈർപ്പവും ഉള്ള അന്തരീക്ഷം അണുബാധയ്ക്ക് കാരണമാകും. അതിനാല്‍ മൃദുവായ ഇയര്‍ ബഡുകളുള്ളവ തെരഞ്ഞെടുക്കാന്‍ ശ്രമിക്കുക. കൂടാതെ ഇയർഫോണുകളുടെ ഉപയോഗം ഇയർവാക്സ് ചെവിയുടെ ഉള്ളിൽ കഠിനമായി പറ്റി പിടിച്ചിരിക്കുന്നതിന് കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

ദിവസവും ഒരു മണിക്കൂറില്‍ കൂടുതല്‍ സമയം ഇയര്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കാതിരിക്കുക. ചെവിയ്ക്ക് വിശ്രമം നല്‍കി മാത്രമേ ഇയര്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. അതോടൊപ്പം, ഗുണനിലവാരം ഇല്ലാത്ത ഇയര്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കൂടാതെ മറ്റൊരാളുടെ ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും ഒഴിവാക്കുക. 

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Health

മഴ തുടങ്ങി ; മഞ്ഞപ്പിത്തത്തെ കരുതിയിരിക്കാം

More
More
Web Desk 1 day ago
Health

എപ്പോഴും നടുവേദനയാണോ?; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

More
More
Web Desk 2 days ago
Health

ഉഷ്ണതരംഗം; പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

More
More
Web Desk 3 days ago
Health

കരുതിയിരിക്കുക; ഫാറ്റി ലിവര്‍ അപകടകാരിയാണ്

More
More
Web Desk 4 days ago
Health

കോഴിക്കോട് ഐസ് ഉരതിയ്ക്ക് താല്‍ക്കാലിക നിയന്ത്രണം

More
More
Web Desk 2 months ago
Health

ആഴ്ച്ചയില്‍ രണ്ടുദിവസം മാത്രം വ്യായാമം ചെയ്തും തടി കുറയ്ക്കാം- പഠനം

More
More