അമിതവണ്ണം കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം!

അമിതവണ്ണം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. അതിനാല്‍ അമിതവണ്ണത്തെ പ്രതിരോധിക്കാന്‍ ദിനം പ്രതി നിരവധി കാര്യങ്ങളാണ് ഓരോരുത്തരും ചെയ്യുന്നത്. ആഹാരക്രമീകരണം, നീന്തല്‍, യോഗ, വ്യായാമം, തുടങ്ങി നമ്മള്‍ പരീക്ഷിക്കാത്ത കാര്യങ്ങള്‍ വളരെ ചുരുക്കമാണ്. ആദ്യം ജീവിത ശൈലിയിലാണ് മാറ്റം വരുത്തേണ്ടത്. ആരോഗ്യകരമായ ആഹാരരീതി പിന്തുടരാന്‍ അമിതവണ്ണമുള്ളവര്‍ തയ്യാറാകണം. അതിനായി ജീവിതത്തില്‍ ചിലമാറ്റങ്ങള്‍ വരുത്തണം. 

ആദ്യമായി നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍  കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഇഇതൊരു ശീലമായി തുടര്‍ന്നാല്‍ തന്നെ വണ്ണം കുറയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ദിവസവും ഏതെങ്കിലും ഒരു പഴം ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ഇത് അരി ആഹാരം പോലുള്ള ഭക്ഷണം കൂടുതല്‍ കഴിക്കുന്നത് തടയാന്‍ സഹായിക്കും. അതോടൊപ്പം ഭക്ഷണത്തില്‍ പച്ചക്കറികളും ഇല ചെടികളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. പട്ടിണി കിടന്നു തടി കുറയ്ക്കാന്‍ ശ്രമിക്കുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കും. 

എണ്ണയില്‍ വറുത്ത ആഹാരങ്ങളും ജങ്ക് ഫുഡുകളും പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രമിക്കുക. ഇതിനുസാധിക്കുന്നില്ലെങ്കില്‍ കഴിക്കുന്ന അളവില്‍ കുറവുവരുത്തുക. കൊഴുപ്പ് കുറവുള്ള മത്സ്യങ്ങള്‍ കഴിക്കുക. റെഡ് മീറ്റ് പൂര്‍ണമായും ഒഴിവാക്കുക. ഭക്ഷണം കഴിക്കുന്നതിനുമുന്‍പ് രണ്ട് ഗ്ലാസ് വെള്ളം കുടിക്കാന്‍ ശ്രമിക്കുക. ഇത് വിശപ്പ് കുറയ്ക്കാന്‍ സാധിക്കും. ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിനും നല്ലതാണ്. ഭക്ഷണം കഴിച്ചപാടെയുള്ള ഉറക്കം വണ്ണം കൂടുന്നതിന് കാരണമാകും. കൃത്യമായുള്ള ഉറക്കം ലഭിച്ചില്ലെങ്കില്‍ വണ്ണം കൂടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഉറക്കം മുടക്കരുത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഫൈബര്‍ ധാരാളം അടങ്ങിയ നട്‌സ് അമിതവണ്ണവും കുടവയറും കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ബദാം, വാള്‍നട്‌സ്, പിസ്ത തുടങ്ങിയവ സ്‌നാക്‌സായി കഴിക്കാം. തണ്ണിമത്തന്‍, ആപ്പിള്‍ എന്നിവ അമിതവണ്ണം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Health

ദിവസവും രണ്ടുനേരം ചായും കാപ്പിയും കുടിക്കുന്നവരാണോ?; എങ്കില്‍ ജാഗ്രത വേണമെന്ന് ഐസിഎംആർ

More
More
Web Desk 13 hours ago
Health

അമിതവണ്ണമുള്ള സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത കൂടുതലെന്ന് പഠനം

More
More
Web Desk 1 day ago
Health

മഴ തുടങ്ങി ; മഞ്ഞപ്പിത്തത്തെ കരുതിയിരിക്കാം

More
More
Web Desk 2 days ago
Health

എപ്പോഴും നടുവേദനയാണോ?; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

More
More
Web Desk 3 days ago
Health

ഉഷ്ണതരംഗം; പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

More
More
Web Desk 4 days ago
Health

കരുതിയിരിക്കുക; ഫാറ്റി ലിവര്‍ അപകടകാരിയാണ്

More
More