ഷാറൂഖ് ചിത്രം പത്താനെതിരെ ബജ്‌റംഗ്‌ദള്‍; ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തിട്ടൂരം

ഗുവാഹത്തി: ഷാറൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പത്താനെതിരെ ഭീഷണിയുമായി ബജ്‌റംഗ്‌ദള്‍. സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച സിനിമയാണെങ്കിലും ഗുജറാത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. പത്താന്‍ സിനിമക്കെതിരെ ആദ്യമായിട്ടല്ല ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തുന്നത്. അടുത്തിടെ സിനിമയുടെ പ്രമോഷന്‍ പരിപാടിയുടെ ഭാഗമായി അഹമ്മദാബാദിലെ തിയേറ്ററില്‍ സ്ഥാപിച്ച കട്ടൗട്ടുകള്‍  ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ നശിപ്പിക്കുകയും മാള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. സിനിമയുടെ പോസ്റ്ററുകള്‍ വലിച്ചുകീറിയ ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ ചിത്രം  പ്രദര്‍ശിപ്പിക്കരുതെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. 

അതേസമയം, സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദ്ദേശ പ്രകാരം സിനിമയില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകരുടെ ഇത്തരം നിലപാടുകള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പത്താന്‍ സിനിമയുടെ നിര്‍മ്മാതാവ് അശോക് പണ്ഡിറ്റ് 'ഇ ടൈംസി'നോട് പറഞ്ഞു. 'ഗുജറാത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറയുന്നവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെപ്പോലെ തന്നെയാണ് ഗുജറാത്തും. സിനിമയുടെ റിലീസിനെതിരെ ഇനിയും എതിർപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കുകയാണ് വേണ്ടത്. ബോളിവുഡില്‍ ഇതാദ്യമായിട്ടല്ല സിനിമക്കെതിരെ നെഗറ്റീവ് ക്യാമ്പയിന്‍ നടക്കുന്നത്. 'പത്മാവത്', 'ഉഡ്താ പഞ്ചാബ്' എന്നീ സിനിമകളിൽ സംഭവിച്ചതും എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇതൊരു സ്ഥിരം ശീലമായി മാറിയിരിക്കുകയാണ്' - അശോക് പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു. 

ചിത്രത്തിലെ ബേഷരം രംഗ് എന്ന ​ഗാനം റിലീസ് ചെയ്തതിനുപിന്നാലെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. ഈ ഗാനത്തിലെ ഒരു സീനില്‍ ദീപിക പദുക്കോണ്‍ ധരിച്ചിരിക്കുന്നത് കാവി നിറത്തിലുള്ള ബിക്കിനിയാണ്. ഇതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ അനുകൂലികളാണ് സിനിമയ്ക്കെതിരെ ആദ്യം ബഹിഷ്കരണാഹ്വാനവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാർ ഷാറൂഖ് ഖാന്‍റെയും ദീപകയുടെയും കോലം കത്തിക്കുകയും ചെയ്തിരുന്നു. 

ജനുവരി 25- നാണ് ചിത്രം തിയേറ്ററിലെത്തുക. നാലുവര്‍ഷത്തിനുശേഷം ഷാറൂഖ് ഖാന്‍ മുഴുനീള കഥാപാത്രത്തെ അവതരിക്കുന്ന സിനിമയാണ് പത്താന്‍. അതുകൊണ്ടുതന്നെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് സിനിമക്കായി കാത്തിരിക്കുന്നത്. സിനിമയുടെ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. സസ്‌പെന്‍സും ആക്ഷനും നിറഞ്ഞുനില്‍ക്കുന്ന ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.  ജോൺ എബ്രഹാമും ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

സിദ്ധാര്‍ഥ് ആനന്ദാണ് പത്താനിന്റെ സംവിധായകന്‍. സൽമാൻ ഖാനും സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്‌. ഹൃതിക് റോഷന്റെ സൂപ്പർഹിറ്റ് ചിത്രം ‘വാറി’നു ശേഷം സിദ്ധാർഥ് സംവിധാനംചെയ്യുന്ന ചിത്രം കൂടിയാണിത്. യാഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.  2018-ൽ പുറത്തിറങ്ങിയ സീറോയാണ് ഷാറൂഖ് ഖാന്‍റെതായി ഒടുവിലിറങ്ങിയ സിനിമ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Entertainment Desk

Recent Posts

Movies

ഇപ്പോള്‍ കൂടുതലും കാണുന്നത് മലയാളം സിനിമകള്‍- സംവിധായകന്‍ അനുരാഗ് കശ്യപ്

More
More
Movies

ഇന്ത്യയിലെ ആദ്യത്തെ എഐ ചിത്രം 'മോണിക്ക ഒരു എഐ സ്റ്റോറി' തിയറ്ററുകളിലേക്ക്

More
More
Movies

'ലാപതാ ലേഡീസ്' എന്ന ചിത്രത്തിന് ആനന്ദ്‌ മഹാദേവന്‍ ചിത്രവുമായി സാമ്യം

More
More
Movies

'ഞാന്‍ പെരിയാറിസ്റ്റാണ്, മോദിയായി അഭിനയിക്കില്ല'- സത്യരാജ്

More
More
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 2 weeks ago
Movies

ഇത് മലയാള സിനിമയുടെ സുവര്‍ണ കാലം; നാഗവല്ലിയും ചന്തുവുമെല്ലാം വീണ്ടും തിയറ്ററുകളിലേക്ക്‌

More
More