വേമ്പനാട്ട് കായല്‍ കയ്യേറ്റം; നടന്‍ ജയസൂര്യ ഒഴികെയുള്ള പ്രതികള്‍ക്ക് ജാമ്യം

മൂവാറ്റുപുഴ: ചെലവന്നൂര്‍ കായല്‍ തീരത്തെ ഭൂമി കയ്യേറിയെന്ന കേസില്‍ നടന്‍ ജയസൂര്യയ്ക്ക് ഒഴികെ ബാക്കിയുള്ള പ്രതികള്‍ക്ക് ജാമ്യം. പ്രതികള്‍ നേരിട്ട് കോടതിയില്‍ ഹാജരായാണ് ജാമ്യം എടുത്തത്. വ്യക്തിപരമായ ചിലകാരണങ്ങളാല്‍‍ ജയസൂര്യയ്ക്ക് ഇന്ന് കോടതിയില്‍ എത്താന്‍ സാധിച്ചില്ല. കോടതിയിൽ നേരിട്ട് ഹാജരാകണം എന്നു നിർദേശിച്ച് കഴിഞ്ഞ നവംബറിൽ കേസിലെ എതിർകക്ഷികളായ ജയസൂര്യ ഉൾപ്പടയുള്ളവർക്ക് നോട്ടീസ് നൽകിയിരുന്നു. 

കൊച്ചി കോർപറേഷന്റെ വൈറ്റില സോണൽ ഓഫീസിലെ മുൻ ബിൽഡിംഗ് ഇൻസ്‌പെക്ടർ കെപി രാമചന്ദ്രൻ നായർ, പിജി ഗിരിജ ദേവി എന്നിവരാണ് കോടതിയിൽ ഹാജരായി ജാമ്യം എടുത്തത്. ജയസൂര്യ കായല്‍ കയ്യേറിയെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മൂവാറ്റുപുഴ വിജിലന്‍സ് കോടതി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ട് 6 വര്‍ഷമായെങ്കിലും കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് ഹര്‍ജിക്കാരനായ ഗിരീഷ്‌ ബാബു വീണ്ടും ഹര്‍ജി ഫയല്‍ ചെയ്തതോടെയാണ് വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2016-ലാണ് കായല്‍ കൈയ്യേറ്റക്കേസില്‍ ജയസൂര്യക്കെതിരെ അന്വേഷണം ആരംഭിക്കുന്നത്. കായല്‍ഭൂമി കയ്യേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചത് സര്‍ക്കാ‍ർ സംവിധാനങ്ങള്‍ ദുരുപയോഗിച്ചാണെന്ന സംശയത്തിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. കൊച്ചി വിജിലന്‍സ് ഡിവൈഎസ്പിക്കായിരുന്നു അന്വേഷണ ചുമതല. കോടതിയുടെ സംശയം ശരിവെച്ചുവെക്കുന്ന തരത്തിലാണ് വിജിലന്‍സ് അന്വേഷണം റിപ്പോര്‍ട്ട്. കോര്പറേഷന്‍ എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരായ കെ പി രാമചന്ദ്രന്‍ എന്‍എം ജോര്‍ജ്ജ് ഗിരിജാ ദേവി തുടങ്ങിയവരെയും പ്രതിചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 3 days ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 3 days ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 3 days ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 4 days ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More