ഹിന്ദി വേണ്ട, തമിഴില്‍ സംസാരിക്കൂ; അവാര്‍ഡ് ഷോയില്‍ ഭാര്യയോട് എ ആര്‍ റഹ്‌മാന്‍

ചെന്നൈ: അവാര്‍ഡ് ഷോയ്ക്കിടെ ഭാര്യയോട് തമിഴില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ട്  സംഗീതസംവിധായകന്‍ എ ആര്‍ റഹ്‌മാന്‍. ആനന്ദവികടന്‍ സിനിമാ അവാര്‍ഡ്‌സിനിടെയാണ് എ ആര്‍ റഹ്‌മാന്‍ ഭാര്യയോട് ഹിന്ദിയില്‍ സംസാരിക്കാതെ തമിഴില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടത്. മികച്ച പിന്നണിഗായകനുളള അവാര്‍ഡ് വാങ്ങാനായി വേദിയിലെത്തിയ എ ആര്‍ റഹ്‌മാന്‍ ഭാര്യ സൈറ ബാനുവിനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. വെന്ത് തനിന്തത് കാട് എന്ന സിനിമയിലെ ഗാനത്തിനാണ് റഹ്‌മാന് അവാര്‍ഡ് ലഭിച്ചത്. ഈ അവാര്‍ഡ് അദ്ദേഹം ഭാര്യയ്ക്ക് സമര്‍പ്പിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എനിക്ക് എന്റെ ഇന്റര്‍വ്യൂകള്‍ അധികം കാണുന്നത് ഇഷ്ടമല്ല. പക്ഷെ ഭാര്യ നിരന്തരം വീഡിയോകള്‍ കണ്ടുകൊണ്ടിരിക്കും. അവര്‍ക്ക് എന്റെ ശബ്ദത്തോടുളള ഇഷ്ടംകൊണ്ടാണ് അങ്ങനെ ചെയ്യുന്നത് എന്നാണ് എ ആര്‍ റഹ്‌മാന്‍ വേദിയില്‍ പറഞ്ഞത്. ഇതിനുളള പ്രതികരണം അവതാരകര്‍ സൈറയോട് ചോദിച്ചു. അവര്‍ മറുപടി പറയാനൊരുങ്ങുന്നതിനിടെയാണ് ഹിന്ദിയില്‍ സംസാരിക്കാതെ തമിഴില്‍ സംസാരിക്കൂ എന്ന് എ ആര്‍ റഹ്‌മാന്‍ പറഞ്ഞത്. 

ഇതിന്, ക്ഷമിക്കണം. എനിക്ക് തമിഴ് നല്ലതുപോലെ സംസാരിക്കാന്‍ അറിയില്ലെന്ന് സൈറ ഇംഗ്ലീഷില്‍ മറുപടി പറഞ്ഞു. തുടര്‍ന്ന് അവര്‍ ഇംഗ്ലീഷിലാണ് സംസാരിച്ചത്. എ ആര്‍ റഹ്‌മാന്റെ ശബ്ദമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും സൈറ ബാനു പറഞ്ഞു.

Contact the author

Entertainment Desk

Recent Posts

Web Desk 1 day ago
Viral Post

'അവഗണനകളാണ് അവന്റെ ഇന്ധനം, സന്നിദാനന്ദന്‍ ഇനിയും മുടിയഴിച്ചിട്ട് തന്നെ പാടും'- ഹരിനാരായണന്‍

More
More
Viral Post

നായ്ക്കളെ പെയിന്റടിച്ച് പാണ്ടകളാക്കി സന്ദര്‍ശകരെ കബളിപ്പിച്ച് ചൈനീസ് മൃഗശാല

More
More
Web Desk 3 weeks ago
Viral Post

ഈ റെസ്റ്റോറന്റില്‍ വൈന്‍ ഫ്രീയാണ്; പക്ഷെ ഒരു നിബന്ധനയുണ്ട് !

More
More
Web Desk 3 weeks ago
Viral Post

ജോലിക്ക് പോകാന്‍ ഒരു മൂഡില്ലേ? എന്നാല്‍ 'അണ്‍ഹാപ്പി ലീവ്' എടുക്കാം !

More
More
Viral Post

ടൈറ്റാനിക്കിലെ ആ 'വാതില്‍ കഷ്ണം' ലേലത്തില്‍ വിറ്റ് പോയത് ആറു കോടിയ്ക്ക്

More
More
Web Desk 1 month ago
Viral Post

പ്രായം വെറും 8 മാസം, സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

More
More