ഗെഹ്ലോട്ടിനെയും പൈലറ്റിനെയും ഡല്‍ഹിക്ക് വിളിപ്പിച്ചു; ഖാര്‍ഗെയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് യോഗം

ഡല്‍ഹി: കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ പാര്‍ട്ടി ഗ്രൂപ്പ് പോര് പരിഹരിക്കുന്നതിനായി ഹൈക്കമാന്റ് ശ്രമം. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെയും മുന്‍ ഉപമുഖ്യമന്ത്രിയും ഗെഹ്‌ലോട്ട് വിരുദ്ധനുമായ സച്ചിന്‍ പൈലറ്റിനെയും ഡല്‍ഹിക്ക് വിളിപ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് ഇരുവരെയും ഇരുത്തി പ്രശ്നപരിഹാരത്തിനായി ഫോര്‍മുലകള്‍ ആരായുകയാണ് മുഖ്യ ലക്ഷ്യം. രാജസ്ഥാന്‍ പാര്‍ട്ടിയുടെ ചുമതലയുള്ള എസ് എസ് രണ്‍ധാവ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടക്കുന്നത്. 

സംസ്ഥാന തെരഞ്ഞടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ സംസ്ഥാന കോണ്‍ഗ്രസിലെ പോര് അവസാനിപ്പിക്കുക എന്നത് പാര്‍ട്ടിയെ സംബന്ധിച്ച് അനിവാര്യമായി വന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ ഉന്നത സമിതി കാര്യങ്ങളില്‍ നേരിട്ട് ഇടപെടാന്‍ തയാറായിരിക്കുന്നത്. കര്‍ണാടക തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ മിന്നുന്ന വിജയവും ഇപ്പോഴത്തെ ആത്മവിശ്വാസത്തിന് കാരണമാണ്. പാര്‍ട്ടിക്കനുകൂലമായ ഒരു സാഹചര്യം ദേശീയതലത്തില്‍ വളര്‍ന്നുവരുന്നുണ്ട് എന്ന വിലയിരുത്തലാണ് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഉള്ളത്. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളിലെ ഗ്രൂപ്പ് പോരുകള്‍ പരമാവധി വേഗത്തില്‍ പരിഹരിച്ച് നിയമസഭാ തെരഞ്ഞടുപ്പ് വിജയവും തുടര്‍ന്ന് ലോക്സഭാ തെരഞ്ഞടുപ്പ് വിജയവും ഉറപ്പുവരുത്താനാണ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജസ്ഥാനിലെ മുന്‍ ബിജെപി സര്‍ക്കാരിന് നേതൃത്വം നല്‍കിയ വസുന്ധര രാജെ സിന്ധ്യയുടെ അഴിമതി പുറത്തുകൊണ്ടുവരണം എന്ന ആവശ്യമുയര്‍ത്തിയാണ് ഏറ്റവുമൊടുവില്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ രംഗത്തുവന്നത്. ഈ ആവശ്യമുയര്‍ത്തി സച്ചിന്‍ തെരുവിലിറങ്ങിയതോടെ ഗ്രൂപ്പ് പോര് കോണ്‍ഗ്രസിന്റെ തെരഞ്ഞടുപ്പ് പരാജയത്തിന് കാരണമാകും എന്ന ആശങ്ക വ്യാപകമായി ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇരു വിഭാഗത്തെയും ഒരുമിച്ചിരുത്തി ഒരു പ്രശ്നപരിഹാരത്തിന് നേതൃത്വം ശ്രമമാരംഭിച്ചത്. ഒരുമിച്ച് നിന്നാല്‍ അധികാരത്തിലേക്കെത്താന്‍ സാധിക്കും എന്ന് കഴിഞ്ഞ ദിവസം ഗെഹ്‌ലോട്ട് നടത്തിയ പ്രസ്താവനയും പ്രശ്നപരിഹാരത്തിനുള്ള സന്നദ്ധതയായാണ് വിലയിരുത്തപ്പെടുന്നത്. 

Contact the author

National Desk

Recent Posts

National Desk 2 days ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 days ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 3 days ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 3 days ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 3 days ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More