ശക്തിധരന്‍ പറഞ്ഞതൊന്നും സിപിഎം മുഖവിലയ്‌ക്കെടുക്കുന്നില്ല- എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ ആരോപണങ്ങളില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ജി ശക്തിധരന്‍ പറഞ്ഞതൊന്നും സിപിഎം മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും കൈതോലപ്പായ വിവാദം സ്വയം എരിഞ്ഞടങ്ങുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ആരോപണങ്ങളുന്നയിക്കുന്നവരെല്ലാം സിപിഎം വിരുദ്ധ ചേരിയിലെ മുന്‍നിര വലതുപക്ഷക്കാരാണെന്നും സിപിഎം വിരുദ്ധതയുടെ മുഖമായി പ്രവര്‍ത്തിക്കുന്നയാളാണ് ശക്തിധരനെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ ലക്ഷ്യം ഇടതുപക്ഷം മാത്രമാണെന്നും കോണ്‍ഗ്രസ് നേതാക്കളുടെ തട്ടിപ്പ് അവര്‍ക്ക് വാര്‍ത്തയല്ലെന്നും എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ശക്തിധരനെപ്പോലുളളവര്‍ സിപിഎം വിരുദ്ധ ചേരിയിലുളളവരാണ്. കമ്മ്യൂണിസ്റ്റ് ബന്ധവുമായെത്തുന്ന ഇത്തരക്കാര്‍ ബൂര്‍ഷ്വാസികളുടെ രണ്ടാം മുഖമാണ്. കൈതോലപ്പായ വിവാദവും സുധാകരനെതിരായ വധശ്രമവുമെല്ലാം ബിരിയാണിച്ചെമ്പില്‍ സ്വര്‍ണം കടത്തിയെന്ന് പറയുന്നതുപോലെയാണ്. അത്തരം കാര്യങ്ങള്‍ സ്വയം എരിഞ്ഞടങ്ങിക്കോളും. കെ സുധാകരനെതിരായ വധശ്രമക്കഥയെല്ലാം അദ്ദേഹത്തെ രക്ഷിച്ചെടുക്കാനുളള ശ്രമത്തിന്റെ ഭാഗമാണ്. സിപിഎമ്മിനും സര്‍ക്കാരിനുമെതിരെ ആരെങ്കിലും കളളം വിളിച്ച് പറയുകയും അത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയുമാണ് ഇപ്പോഴത്തെ രീതി. ഇത്തരം പ്രചാരണങ്ങള്‍ക്കായി ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്'- എംവി ഗോവിന്ദന്‍ പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 3 days ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 3 days ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 3 days ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 4 days ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More