മിത്താണ് യൂനാനി, ശാസ്ത്രമേയല്ല; സിദ്ദിഖിന്റെ മരണത്തിൽ പ്രതികരിച്ച് ഡോ. സുൽഫി നൂഹു

യൂനാനി ചികിത്സാരീതി മിത്താണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹു. സംവിധായകൻ സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ടാണ് നൂഹുവിന്‍റെ പോസ്റ്റ്. യൂനാനി ചികിത്സാരീതി അന്ധവിശ്വാസമാണെന്നും ശാസ്‌ത്രീയമല്ലെന്നും അദ്ദേഹം പറയുന്നു. അന്തരിച്ച സംവിധായകൻ സിദ്ദിഖ് ഏതോ യൂനാനി മരുന്നുകൾ തുടർച്ചയായി കഴിച്ചുകൊണ്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. യുനാനി മരുന്നുകളിൽ പലതും അടങ്ങിയിരിക്കുന്ന ഹെവി മെറ്റലുകൾ ലിവറിനെയും കിഡ്നിയും തകർക്കുമെന്നതാണ് ശാസ്ത്രം. അത് ഒരു നൂറായിരം പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം പറയുന്നു.

ഡോ സുൽഫി നൂഹു എഴുതുന്നു:

മിത്താണ് - യൂനാനി ?

അത് ശാസ്ത്രമേയല്ല.!

സംവിധായകൻ സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ടാണ്

യൂനാനി ചികിത്സാരീതി ഒരു മിത്ത് മാത്രമാണ്.

അതൊരു അന്ധവിശ്വാസം

ശാസ്ത്രീയ ചികിത്സാരീതിയെ അല്ല.

മിത്തും ശാസ്ത്രവും വിശ്വാസവും ഒക്കെ ഏതാണ്ട് ചർച്ച  നിലച്ച മട്ടാണ്.

അതങ്ങനെ നിൽക്കട്ടെ.

അതാണ് കേരളത്തിന് നല്ലത്.

എന്നാൽ ചികിത്സ മേഖലയിലെ ശാസ്ത്രവും മിത്തും വിശ്വാസവും തുടർച്ചയായി, 

ശക്തമായി ചർച്ചചെയ്യപ്പെടണം.

അതാണ് പലരുടെയും ആരോഗ്യത്തിന് നല്ലത്.

സംവിധായകൻ സിദ്ദിഖ് ഏതോ യൂനാനി മരുന്നുകൾ തുടർച്ചയായി കഴിച്ചുകൊണ്ടിരുന്നതായി റിപ്പോർട്ടുകൾ .

യുനാനി മരുന്നുകളിൽ പലതും അടങ്ങിയിരിക്കുന്ന ഹെവി മെറ്റലുകൾ

ലിവറിനെയും കിഡ്നിയും തകർക്കുമെന്നുള്ളത് ശാസ്ത്രം

അത് മിത്തല്ല.

ഒരു നൂറായിരം പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടത്.

ഇത്തരം മിത്തുകളിൽ വിശ്വസിക്കുന്നത് മൂലം ഉണ്ടാകുന്ന അപകട മരണങ്ങൾ, ഒരുതരം കൊലപാതകങ്ങൾ കേരളത്തിൽ തുടർക്കഥയാകുന്നു.

പാൽനിലാവിന് - മാത്രമല്ല ഒരു തലമുറയ്ക്ക് മുഴുവൻ നൊമ്പരമായി മാറിയ 

ശ്രീ സിദ്ദിഖിന് ആദരാഞ്ജലികൾ

_

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Health

മഴ തുടങ്ങി ; മഞ്ഞപ്പിത്തത്തെ കരുതിയിരിക്കാം

More
More
Web Desk 1 day ago
Health

എപ്പോഴും നടുവേദനയാണോ?; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

More
More
Web Desk 2 days ago
Health

ഉഷ്ണതരംഗം; പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

More
More
Web Desk 3 days ago
Health

കരുതിയിരിക്കുക; ഫാറ്റി ലിവര്‍ അപകടകാരിയാണ്

More
More
Web Desk 4 days ago
Health

കോഴിക്കോട് ഐസ് ഉരതിയ്ക്ക് താല്‍ക്കാലിക നിയന്ത്രണം

More
More
Web Desk 2 months ago
Health

ആഴ്ച്ചയില്‍ രണ്ടുദിവസം മാത്രം വ്യായാമം ചെയ്തും തടി കുറയ്ക്കാം- പഠനം

More
More