സ്വന്തം മണ്ഡലത്തില്‍ ഒരു ചുക്കും ചെയ്യാത്ത മുഖ്യമന്ത്രി പുതുപ്പളളിയില്‍ വികസനത്തെക്കുറിച്ച് പറയുന്നു- കെ സുധാകരന്‍

പുതുപ്പളളി: സ്വന്തം മണ്ഡലത്തില്‍ ഒരു ചുക്കും ചെയ്യാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പുതുപ്പളളിയില്‍ വികസനത്തെക്കുറിച്ച് പറയുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എന്റെ മണ്ഡലത്തില്‍ ഞാന്‍ ഇത്രയൊക്കെ വികസനമുണ്ടാക്കിയിട്ടുണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. പുതുപ്പളളിയില്‍ ഒരു എംഎല്‍എയ്ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ഉമ്മന്‍ചാണ്ടി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മീഡിയാ വണ്ണിനോടായിരുന്നു കെ സുധാകരന്റെ പ്രതികരണം. 

'മുഖ്യമന്ത്രിയുടെ മണ്ഡലം എന്റെ നാട്ടിലാണ്. പിണറായിയില്‍. വന്ന് നോക്കട്ടെ. അവിടെ എന്ത് ചുക്കും ചുണ്ണാമ്പുമാണ് അയാള്‍ ഉണ്ടാക്കിയതെന്ന് പറയട്ടെ. അവിടെ എന്ത് പുതിയ വികസനമാണ് കൊണ്ടുവന്നതെന്ന് അയാള്‍ ജനങ്ങളോട് പറയട്ടെ. എന്റെ മണ്ഡലത്തില്‍ ഞാനിതൊക്കെ ചെയ്തിട്ടുണ്ടെന്ന് പത്രക്കാരെ വിളിച്ച് പറയട്ടെ. പുതുപ്പളളിയില്‍ ഒരു എംഎല്‍എ ചെയ്യേണ്ട കാര്യങ്ങളൊക്കെ എംഎല്‍എ ചെയ്തിട്ടുണ്ട്'- കെ സുധാകരന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'പുതുപ്പളളിയില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം വര്‍ധിക്കുമെന്നത് ഞങ്ങള്‍ വ്യാമോഹം പറയുകയല്ല. ഞങ്ങളുടെ പ്രവര്‍ത്തകര്‍ രണ്ട് റൗണ്ട് വീടുകളില്‍ കയറി വോട്ടര്‍മാരെ കണ്ടു. ആ അനുഭവം വെച്ച് പറയുകയാണ്. ഞങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ അംഗീകാരമുണ്ട്. പഴയ പുതുപ്പളളിയല്ല ഇത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണം മാത്രം മതി ജനം ഞങ്ങള്‍ക്ക് വോട്ടുചെയ്യാന്‍. എന്തുകണ്ടിട്ടാണ് ജനം ഇവര്‍ക്ക് വോട്ടുചെയ്യേണ്ടത്? രാജ്യത്തിന്റെ പൊതുഫണ്ട് ധൂര്‍ത്തടിച്ച്, കൊളളയടിച്ച് അച്ഛനും മകളും കുടുംബവും സുഭിക്ഷമായി ഭക്ഷണം കഴിച്ച് എണ്‍പത്തിയഞ്ചും തൊണ്ണൂറും പൊലീസുകാരുടെ അകമ്പടിയോടെ ലോകമെമ്പാടും യാത്ര ചെയ്ത്, പൊതുമുതല്‍ നശിപ്പിച്ച്, ഖജനാവിലെ പണം ധൂര്‍ത്തടിച്ച്, നാടിനെ കുട്ടിച്ചോറാക്കിയ സര്‍ക്കാരിനുവേണ്ടി രാജ്യത്തെ ഏത് ജനങ്ങളാണ് വോട്ടുചെയ്യുക? സിപിഎമ്മുകാര്‍ പോലും വോട്ടുചെയ്യില്ല'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 3 days ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 3 days ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 3 days ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 4 days ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More