'ജലീലിക്കാ, ഇങ്ങക്ക് കൂട്ടിയാ കൂടൂല, അതിന് ഇച്ചിരി കൂടെ മൂക്കണം'- പി കെ ഫിറോസ്

കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയതിനു പിന്നാലെ കെ ടി ജലീലിനെതിരെ പരിഹാസവുമായി മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. കെ ടി ജലീലും പി അബ്ദുറഹിമാനും സിപിഎമ്മും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും സത്യം തലയുയര്‍ത്തി നിന്നെന്നും കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷം ഇറക്കിയെന്നും പി കെ ഫിറോസ് പറഞ്ഞു. തനിക്കെതിരെ ഇഡി കേസെടുത്തെന്ന് സിപിഎം രണ്ടുവര്‍ഷമായി പ്രചരിപ്പിക്കുകയാണെന്നും ഇന്നുവരെ ഇഡിയ്ക്കുമുന്നില്‍ ഹാജരായിട്ടില്ലെന്നും ഇനി ഹാജരാകേണ്ടി വന്നാലും ജലീലിനെപ്പോലെ തലയില്‍ മുണ്ടിട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. 'അതോണ്ട് ജലീലിക്കാനോട് പറയാണ്. ഇങ്ങള് ആവുമ്പോലെ നോക്കി. പരാതി ഇഷ്ടം പോലെ കൊടുക്കി. ഇങ്ങക്ക് ഇഷ്‌ടമുള്ള ആൾക്കാരെ വെച്ച് അന്വേഷിക്ക്. പക്ഷേ ഇക്കക്ക് കൂട്ടിയാ കൂടൂലാ. അതിന് ഇച്ചിരി കൂടെ മൂക്കണം. ഇത് യൂത്ത് ലീഗാ. മുസ്ലിം യൂത്ത് ലീഗ്'- ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

പി കെ ഫിറോസിന്റെ കുറിപ്പ്

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും തെരഞ്ഞെടുപ്പ് സമയത്തും എനിക്കെതിരെ വ്യാപകമായി പ്രചരിപ്പിച്ച കേസായിരുന്നു കത്വ കേസ്. ഈ കേസ് രാഷ്ട്രീയ വൈരാഗ്യത്തിൽ കെട്ടിച്ചമച്ചതാണെന്നും കള്ളമാണെന്നും കണ്ടെത്തിയ പോലീസിന്റെ അന്വേഷണ റിപ്പോർട്ട് ഇന്ന് പുറത്ത് വന്നു. കെ.ടി ജലീലും വി.അബ്ദുറഹ്മാനും സി.പി.എമ്മും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും സത്യം തല ഉയർത്തി നിന്നു. കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷവും ഇറക്കി.

ഇപ്പോ ജലീലിക്ക പറയുന്നത് പോലീസ് റിപ്പോർട്ട് കോടതി തളളിയെന്നാണ്. തള്ളിയാൽ അങ്ങനെയൊരു ഉത്തരവിന്റെ പകർപ്പ് ഉണ്ടാവില്ലേ ഇക്കാ. അതെവിടെ? പോലീസിനെ സ്വാധീനിച്ച് നേടിയ റിപ്പോർട്ടാണെന്നാണ് ഇക്ക പറയുന്നത്. ലോകായുക്തയും ഹൈക്കോടതിയും സുപ്രീം കോടതിയും മന്ത്രി സ്ഥാനം എടുത്ത് തോട്ടിലെറിഞ്ഞപ്പോഴും ഇക്ക പറഞ്ഞത് സ്വാധീനമാണെന്നാണ്. പിണറായിപ്പോലീസിനെയും കോടതികളെയും സ്വാധീനിക്കാൻ ഞാനത്ര വലിയ സംഭവമാണോ ഇക്കാ!?

ഞങ്ങൾക്കെതിരെയുള്ള കേസിൽ പോലീസ് അന്വേഷണം നടത്തി ആരോപണം കളവാണെന്ന റിപ്പോർട്ട് കോടതിയിൽ സമ്മർപ്പിച്ചെന്ന് മനസ്സിലാക്കിയപ്പോൾ നിങ്ങളൊരു പ്രൈവറ്റ് കംപ്ലയിന്റ് വീണ്ടും കൊടുത്തു. കോടതിയിൽ ആർക്കും പ്രൈവറ്റ് കംപ്ലയിന്റ് കൊടുക്കാം. അത് ഇങ്ങളും കൊടുത്തിട്ടുണ്ട്. അല്ലാതെ ഒരു പോലീസ് റിപ്പോർട്ടും ഒരു കോടതിയും തള്ളിയിട്ടില്ല. 

പിന്നെ ഇ.ഡി കേസ്. 

എനിക്കെതിരെ ഇ.ഡി കേസെടുത്തൂന്ന് രണ്ട് കൊല്ലമായി ഇങ്ങള് പ്രചരിപ്പിക്കാൻ തുടങ്ങിയിട്ട്. ഞാനിന്ന് വരെ ഒരു ഇഡിയുടെ മുമ്പിലും ഹാജരായിട്ടില്ല. ഇനി ഹാജരാകേണ്ടി വന്നാലും ഇക്ക പോയത് പോലെ തലയിൽ മുണ്ടിട്ട് പോവുകയും ഇല്ല.

അതോണ്ട് ജലീലിക്കാനോട് പറയാണ്. ഇങ്ങള് ആവുമ്പോലെ നോക്കി. പരാതി ഇഷ്ടം പോലെ കൊടുക്കി. ഇങ്ങക്ക് ഇഷ്‌ടമുള്ള ആൾക്കാരെ വെച്ച് അന്വേഷിക്ക്. പക്ഷേ ഇക്കക്ക് കൂട്ടിയാ കൂടൂലാ. അതിന് ഇച്ചിരി കൂടെ മൂക്കണം. ഇത് യൂത്ത് ലീഗാ. മുസ്ലിം യൂത്ത് ലീഗ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Editorial

'കാര്‍ വാങ്ങുന്നെങ്കില്‍ ഇപ്പോള്‍ വാങ്ങണം' ! ; ഈ എസ്‌യുവികള്‍ക്ക് വമ്പന്‍ വിലക്കിഴിവ്

More
More
Sufad Subaida 5 days ago
Editorial

റായ്ബറേലിയിലെ പോരാട്ടം; മോദിക്കൊത്ത എതിരാളി രാഹുലാണെന്ന ഉറച്ച പ്രഖ്യാപനമാണ്

More
More
Web Desk 3 months ago
Editorial

ജനനത്തിയതി തെളിയിക്കാനുളള രേഖകളുടെ കൂട്ടത്തിൽ നിന്ന് ആധാറിനെ ഒഴിവാക്കി ഇപിഎഫ്ഒ

More
More
National Desk 3 months ago
Editorial

അയോധ്യയില്‍ നടക്കാന്‍ പോകുന്നത് ആര്‍എസ്എസും ബിജെപിയും സംഘടിപ്പിക്കുന്ന 'മോദി ഷോ'- രാഹുല്‍ ഗാന്ധി

More
More
Web Desk 3 months ago
Editorial

2023-ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരം മെസിക്ക്

More
More
Web Desk 4 months ago
Editorial

'ഭഗവാന്‍ ശ്രീരാമന്‍ സ്വപ്‌നത്തില്‍ വന്നു, പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞു'- തേജ് പ്രതാപ് യാദവ്

More
More