മുഖ്യമന്ത്രി ക്രിമിനല്‍- നടത്തിയത് കലാപാഹ്വാനം: വി ഡി സതീശന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രിമിനലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയെ അധികാരത്തിന്റെ ധാര്‍ഷ്ട്യം പിടികൂടിയെന്നും കലാപാഹ്വാനം നടത്തിയ അദ്ദേഹം മാപ്പുപറഞ്ഞ് ഇറങ്ങിപ്പോകണമെന്നും വി ഡി സതീശന്‍ പറഞ്ഞു. അക്രമം തുടരണമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ മനസ് നികൃഷ്ടമാണെന്നും കരിങ്കൊടി കാണിക്കുന്നവരെ കൊല്ലണമെന്നാണ് അദ്ദേഹം പറയുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എറണാകുളത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു വി ഡി സതീശന്റെ പ്രതികരണം. 

'കണ്ണൂരില്‍ കരിങ്കൊടി കാട്ടിയ കെ എസ് യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം- ഡി വൈ എഫ് ഐ ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്നും അത് ഇനിയും തുടരണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. കൊല്ലണമെന്ന ഉദ്ദേശത്തോടെ മാരകായുധങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചെന്നും മുഖ്യമന്ത്രിയെ കരിക്കൊടി കാണിച്ചതിലുളള രാഷ്ട്രീയ വിരോധമാണ് ആക്രമണത്തിനു പിന്നിലെന്നുമാണ് പൊലീസിന്റെ എഫ് ഐ ആറില്‍ പറയുന്നത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുളള മുഖ്യമന്ത്രി ജീവന്‍ രക്ഷാ പ്രവര്‍ത്തനമെന്ന് വിശേഷിപ്പിച്ച സംഭവത്തെ വധശ്രമമെന്നാണ് പൊലീസ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ചെടിച്ചട്ടിയും ഇരുമ്പുവടിയും ഹെല്‍മെറ്റും കൊണ്ടുളള വധശ്രമം ഇനിയും തുടരണമെന്ന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി ഒരു നിമിഷം പോലും ആ പദവിയിലിരിക്കാന്‍ യോഗ്യനല്ല. മുഖ്യമന്ത്രിക്ക് പദവിയൊഴിയാന്‍ മടിയാണെങ്കില്‍ കേരള ജനതയോട് മാപ്പുപറയണം'- വി ഡി സതീശന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ആക്രമണത്തില്‍ പരിക്കേറ്റ സഞ്ജു സന്തോഷിന്റെ കേള്‍വിശക്തി നഷ്ടപ്പെട്ടു. ഒരാള്‍ ഗുരുതര പരിക്കോടെ ഐസിയുവിലാണ്. ഹെല്‍മെറ്റ് കൊണ്ട് അടിയേറ്റ പെണ്‍കുട്ടിയുടെ കയ്യൊടിഞ്ഞു. ഇതിനെയാണ് മുഖ്യമന്ത്രി ജീവന്‍രക്ഷാ പ്രവര്‍ത്തനമെന്ന് വിശേഷിപ്പിച്ചത്. ഈ അക്രമം തുടരണമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ മനസ് നികൃഷ്ടമാണ്. ക്രിമിനലുകളെ തോല്‍പ്പിക്കുന്ന ക്രൂരമനസാണ് പിണറായി വിജയന്. എത്ര വലിയ മനുഷ്യര്‍ ഇരുന്ന കസേരയിലിരുന്നുകൊണ്ടാണ് പിണറായി വിജയന്‍ ഈ വൃത്തികേടൊക്കെ പറയുന്നത്. അധികാരത്തിന്റെ ധാര്‍ഷ്ട്യം മുഖ്യമന്ത്രിയുടെ തലയ്ക്ക് പിടിച്ചിരിക്കുകയാണ്'- പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 2 weeks ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 2 weeks ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 2 weeks ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 2 weeks ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More