ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

നെയ്മര്‍ എന്ന ചിത്രത്തിന്റെ പ്രമോഷനിടെ നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവ തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തിരക്കഥയെഴുതിയ തന്നെയും മറ്റൊരു തിരക്കഥാകൃത്തിനെയും മനപ്പൂര്‍വ്വം പങ്കെടുപ്പിച്ചില്ലെന്ന് ആദര്‍ശ് സുകുമാരന്‍ ആരോപിച്ചു. ക്ലബ് എഫ് എം റൈറ്റേഴ്‌സ് ക്ലബ് 23 പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 

'എന്നെയും പോള്‍സണെയും നെയ്മര്‍ എന്ന ചിത്രത്തിന്റെ പ്രസ് മീറ്റില്‍ നിന്ന് അപമാനിച്ച് ഇറക്കിവിട്ടിട്ടുണ്ട്. അപമാനിക്കുക എന്ന് പറഞ്ഞാല്‍ ആ പരിപാടിയില്‍ ഞങ്ങള്‍ വേണ്ട എന്നാണ് ഉദ്ദേശിച്ചത്. ഞങ്ങള്‍ രാവിലെ ഏഴര- എട്ടുമണിയാവുമ്പോള്‍ തന്നെ പുതിയ ഡ്രസൊക്കെ ഇട്ട് തയ്യാറായിരിക്കുകയാണ്. പ്രസ് മീറ്റ് തുടങ്ങാനായപ്പോഴാണ് ഇവരെ കൊണ്ടിരുത്തിയിട്ട് സിനിമയ്ക്ക് എന്ത് റീച്ച് കിട്ടാനാണ് എന്ന് ഒരാള്‍ പറയുന്നത്. ഞങ്ങളിത് കേട്ടുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ തന്നെ ഞാന്‍ പോള്‍സണോട് പറഞ്ഞു. ഇനി നില്‍ക്കണ്ട, ഇറങ്ങാമെന്ന്. ഒരുത്തനോടും ചോദിക്കാതെ അവിടന്ന് ഇറങ്ങി. പിന്നാലെ വിളി വന്നു, ചാനലുകാര്‍ കാത്തിരിക്കുന്നുവെന്ന് പറഞ്ഞ്. പക്ഷെ ഞങ്ങള്‍ നിന്നില്ല. അന്ന് നസ്ലിന്‍ ഞങ്ങള്‍ക്ക് മെസേജ് അയച്ചിരുന്നു. നിങ്ങളൊരിക്കലും വിഷമിക്കരുത്, ആളുകള്‍ നിങ്ങളെ അന്വേഷിച്ചുവരും. അവനും അത് വിഷമമായി എന്ന് പറഞ്ഞ്'- ആദര്‍ശ് സുകുമാരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അടുത്തിടെ മലയാള സിനിമയില്‍ ഉയര്‍ന്നുവന്ന യുവതിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ആദര്‍ശ് സുകുമാരന്‍. പോള്‍സണ്‍ സ്‌കറിയക്കൊപ്പം നെയ്മര്‍, കാതല്‍ എന്നീ ചിത്രങ്ങള്‍ക്കും ഷബാസ് റഷീദിനൊപ്പം ആര്‍ഡിഎക്‌സ് എന്ന ചിത്രത്തിനും ആദര്‍ശ് തിരക്കഥയെഴുതിയിട്ടുണ്ട്. സുധി മാഡിസന്‍ സംവിധാനം ചെയ്ത നെയ്മര്‍ ഈ വര്‍ഷം മെയ് മാസമാണ് റിലീസായത്. യുവനടന്മാരായ നസ്ലിനും മാത്യു തോമസുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

Contact the author

Entertainment Desk

Recent Posts

National Desk 22 hours ago
Movies

'പേരോ വിളിപ്പേരോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കണം'- ജാക്കി ഷ്രോഫ് കോടതിയില്‍

More
More
Movies

തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

More
More
Web Desk 3 days ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 6 days ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More
Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More