'ഇത് ഫെമിനിസമല്ല, ഗതികെട്ട അവസ്ഥ'; സൈബര്‍ ആക്രമണത്തിനെതിരെ നടി മറീന മൈക്കിള്‍

കൊച്ചി: സിനിമാ സെറ്റുകളിൽ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറഞ്ഞതിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ തനിക്കെതിരെ ഉയർന്ന മോശം കമന്റുകളോട് പ്രതികരിച്ച് നടി മറീന മൈക്കിൾ. വിവേകാനാന്ദൻ വൈറലാണ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിനിമ സെറ്റിൽ പുരുഷന്മാര്‍ക്ക് കാരവനും താന്‍ അടക്കമുള്ള പല സ്ത്രീകള്‍ക്കും ബാത്ത്‌റൂം പോലുമില്ലാത്ത റൂമുകളും ലഭിച്ചതിനെ കുറിച്ച് നടി തുറന്നുപറഞ്ഞിരുന്നു. തുടര്‍ന്ന് അഭിമുഖത്തിൽ കൂടെ  ഉണ്ടായിരുന്ന നടന്‍ ഷൈന്‍ ടോം മറീനയോട് കയ‍ർക്കുകയും നടി ഇറങ്ങി പോവുകയും ചെയ്തിരുന്നു. പരിപാടിയുടെ വീഡിയോ വൈറലായതോടെ  പല രീതിയിലുള്ള പ്രതികരണങ്ങളാണ് തനിക്കെതിരെ ഉയർന്നത് എന്നാണ് മറീന പറയുന്നത്. 

താന്‍ സിനിമയിലെ എല്ലാ പുരുഷന്മാരെയും ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും തനിക്ക് നേരിട്ട ഒരു അനുഭവമാണ് വെളിപ്പെടുത്തിയതെന്നും മറീന ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച വീഡ‍ിയോയിലൂടെ വ്യക്തമാക്കി. എന്തെങ്കിലും തുറന്നു പറഞ്ഞാൽ അത് ഫെമിനിസമാകും. എന്നാല്‍ ഇത് ഫെമിനിസമല്ല മറിച്ച് ഒരുതരം ​ഗതികെട്ട അവസ്ഥയാണെന്ന്  നടി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'എനിക്ക് ഒരുപാട് വിഷമം തോന്നിയ സന്ദർഭമായിരുന്നു അത്. ഞാന്‍ പറയാന്‍ ശ്രമിക്കുന്നത് അംഗീകരിക്കുക പോലും ചെയ്യുന്നില്ലെന്ന് തോന്നി. ഞാന്‍ ആണുങ്ങൾക്കെതിരെ സംസാരിച്ചു, ഫെമിനിസ്റ്റ് ആണ്, വിക്ടിം കാർഡ് കളിക്കുന്നു എന്നൊക്കെയാണ് വരുന്ന കമന്‍റ്റുകള്‍. എല്ലാ പുരുഷന്മാരും അങ്ങനെയാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. അന്ന് പരിപാടിയിലുണ്ടായിരുന്ന ഷൈൻ ടോം ചാക്കോയെ പോലും ഉദ്ദേശിച്ചില്ല.  വ്യക്തിപരമായി ആര്‍ക്കെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു'-മറീന പറഞ്ഞു.  താന്‍ ബോൾഡാണെന്ന് കാണിക്കാന്‍ ഫേയ്ക്ക് ചെയ്ത് മടുത്തെന്നും വീട്ടുകാരുടെ പ്രാർത്ഥന കൊണ്ടാകാം താന്‍ സർവൈവ് ചെയ്ത് പോകുന്നതെന്നും നടി കൂട്ടിച്ചേർത്തു. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Viral Post

'അവഗണനകളാണ് അവന്റെ ഇന്ധനം, സന്നിദാനന്ദന്‍ ഇനിയും മുടിയഴിച്ചിട്ട് തന്നെ പാടും'- ഹരിനാരായണന്‍

More
More
Viral Post

നായ്ക്കളെ പെയിന്റടിച്ച് പാണ്ടകളാക്കി സന്ദര്‍ശകരെ കബളിപ്പിച്ച് ചൈനീസ് മൃഗശാല

More
More
Web Desk 3 weeks ago
Viral Post

ഈ റെസ്റ്റോറന്റില്‍ വൈന്‍ ഫ്രീയാണ്; പക്ഷെ ഒരു നിബന്ധനയുണ്ട് !

More
More
Web Desk 4 weeks ago
Viral Post

ജോലിക്ക് പോകാന്‍ ഒരു മൂഡില്ലേ? എന്നാല്‍ 'അണ്‍ഹാപ്പി ലീവ്' എടുക്കാം !

More
More
Viral Post

ടൈറ്റാനിക്കിലെ ആ 'വാതില്‍ കഷ്ണം' ലേലത്തില്‍ വിറ്റ് പോയത് ആറു കോടിയ്ക്ക്

More
More
Web Desk 1 month ago
Viral Post

പ്രായം വെറും 8 മാസം, സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

More
More