റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണ്ണവില; പവന് 400 രൂപ കൂടി

കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും വന്‍ കുതിപ്പ്. ഇന്ന് പവന് 400 രൂപയും ഗ്രാമിന് 50 രൂപയും വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഇന്നത്തെ വിപണി വില 48,600 രൂപയും, ഒരു ഗ്രാമിന് 6,075 രൂപയുമാണ്. കഴിഞ്ഞ 9 ദിവസം കൊണ്ട് പവന് 2,280 രൂപയാണ് വര്‍ധിച്ചത്.

വില വര്‍ധനവ് കാരണം കാര്യമായി വ്യാപാരം കുറയുന്നുണ്ടെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ ആഭരണം ഇപ്പോള്‍ വാങ്ങണമെങ്കില്‍ 53,000 രൂപയെങ്കിലും വേണം. രാജ്യാന്തര വിപണിയില്‍ ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ വില വര്‍ധന സ്വര്‍ണ്ണ വിലയെ കാര്യമായി ബാധിക്കുന്നുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് തുടര്‍ച്ചയായി അഞ്ച് ദിവസം സ്വര്‍ണ്ണ വില വര്‍ധിച്ച് റെക്കോർഡിലെത്തുന്നത്. രാജ്യാന്തര വിപണിയിലും വില റെക്കോർഡിലെത്തിയിരിക്കുകയാണ്. ലോകം സാമ്പത്തിക ഞെരുക്കത്തിലേക്കാണ് നീങ്ങുന്നത്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകും. വന്‍കിട നിക്ഷേപകര്‍ ഇപ്പോള്‍ ഓഹരിയിലും റിയൽ എസ്റ്റേറ്റിലും നിക്ഷേപിക്കാതെ സ്വര്‍ണ്ണത്തിലാണ് കൂടുതലും നിക്ഷേപിക്കാന്‍ താല്പര്യം കാണിക്കുന്നത്. ഇത്തരം സാഹചര്യങ്ങളും വില വര്‍ധനയ്ക്ക് കാരണമാണ്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Business

എമിറേറ്റ്‌സ് എയര്‍ലൈന്‍സിന് റെക്കോര്‍ഡ് ലാഭം; ജീവനക്കാര്‍ക്ക് 5 മാസത്തെ വേതനം ബോണസായി നല്‍കുമെന്ന് കമ്പനി

More
More
National Desk 10 months ago
Business

വിസ്‌ട്രോണ്‍ ഫാക്ടറി ഏറ്റെടുക്കാന്‍ ടാറ്റ; നടന്നാല്‍ ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയാകും

More
More
Web Desk 11 months ago
Business

സ്വര്‍ണ വില വീണ്ടും കുറഞ്ഞു

More
More
Web Desk 11 months ago
Business

സ്വര്‍ണ വില കുതിക്കുന്നു; പവന് 400 രൂപ കൂടി

More
More
Web Desk 1 year ago
Business

സ്വര്‍ണവില കുതിക്കുന്നു; രണ്ട് ദിവസം കൊണ്ട് ഉയര്‍ന്നത് 1040 രൂപ

More
More
Web Desk 1 year ago
Business

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 640 രൂപ കൂടി

More
More