സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 49,440 രൂപയാണ് വില. അമ്പതിനായിരത്തിലേക്ക് എത്താൻ വെറും 560 രൂപയുടെ വ്യത്യാസം മാത്രം. പവന് ഒരു ദിവസം കൊണ്ട് 800 രൂപയും, ഒരു ഗ്രാമിന് 100 രൂപയുമാണ് വര്‍ധിച്ചത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 6,180 രൂപയാണ് വിപണി വില. ഇത് സ്വര്‍ണ്ണത്തിന്‍റെ മാത്രം വിലയാണ്. പണികൂലി കൂടി വരുമ്പോള്‍ ഒരു പവന് 51,000- 52,000 ആകും. ഇന്നലെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്‍റെ വിപണി വില 48,640 രൂപയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മാര്‍ച്ച് മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയായി രേഖപ്പെടുത്തിയത് 46,320 രൂപയാണ്. സ്വര്‍ണ്ണവില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. വിലകുതിപ്പിന്‍റെ പ്രധാന കാരണങ്ങളില്‍ ഒന്ന് രാജ്യാന്തര വിപണിയിൽ പലിശ നിരക്കില്‍ മാറ്റമില്ലാതെ തുടരുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനമാണ്. മാത്രമല്ല വില ഉയരുന്ന സാഹചര്യത്തിൽ നിക്ഷേപകര്‍ സ്വര്‍ണ്ണത്തിൽ വലിയ താൽപര്യം കാട്ടുന്നതും വില വര്‍ധനയ്ക്ക് കാരണമാണ്.

Contact the author

Web Desk

Recent Posts

Web Desk 6 days ago
Economy

സ്വർണവില വീണ്ടും കൂടി ; പവന് 53,600 ആയി

More
More
Web desk 1 month ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 1 month ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 1 month ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 4 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 5 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More