'പുതുമുഖങ്ങളെ സഹായിച്ച് സമയം കളഞ്ഞു, ഇനി എന്നെ കാണാന്‍ പണം നല്‍കണം'; കൂടിക്കാഴ്ച്ചയ്ക്ക് ഫീസ് നിശ്ചയിച്ച് അനുരാഗ് കശ്യപ്‌

ബോളിവുഡ് നടനും സംവിധായകനുമായ അനുരാഗ് കശ്യപിനെ കാണണമെങ്കില്‍ ഇനി പണം നല്‍കണം. നേരത്തെ പണം നല്‍കി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും ഇനി സമയം അനുവദിക്കുക. നവാഗതരായ ഒരുപാട് പേര്‍ക്ക് വേണ്ടി കാത്തിരുന്ന് സമയം കളഞ്ഞിട്ടുണ്ടെന്നും ഇനി അങ്ങനെയുള്ളവര്‍ക്കായി സമയം മാറ്റി വെക്കണമെങ്കില്‍ പണം നല്‍കി ബുക്ക് ചെയ്യണമെന്നും തന്‍റെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് അനുരാഗ് കശ്യപ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഒരുപാട് പേർക്ക് വേണ്ടി കാത്തിരുന്ന് സമയം കളഞ്ഞിട്ടുണ്ട്. ഇനി അങ്ങനെ സമയം പാഴാക്കാൻ ഉദ്ദേശമില്ല. കുറുക്ക് വഴിയിലൂടെ ബന്ധപ്പെടണമെന്നല്ല, കാശ് തന്ന് നേരത്തെ ബുക്ക് ചെയ്താൽ സമയം അനുവദിക്കാം. 15 മിനിറ്റ് കൂടിക്കാഴ്ച്ചയ്ക്ക് ഒരു ലക്ഷം രൂപ, അര മണിക്കൂറിന് 2 ലക്ഷം രൂപ, ഒരു മണിക്കൂറിന് 5 ലക്ഷം എന്നിങ്ങനെയാണ് ചാർജുകൾ. പലര്‍ക്കും വേണ്ടി സമയം പാഴാക്കി മടുത്തത് കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്. ഈ തുക താങ്ങാന്‍ പറ്റുന്നവര്‍ മാത്രം വിളിച്ചാല്‍ മതി. അല്ലെങ്കില്‍ ദൂരം പാലിക്കുക'. എന്നായിരുന്നു അദ്ദേഹത്തിന്‍റെ പോസ്റ്റ്‌.

സിനിമാ രംഗത്ത് നിന്ന് നിരവധി പേരാണ് അനുരാഗ് കശ്യപിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. വളരെ നല്ല തീരുമാനമെന്നും തിരക്കുകള്‍ മാറ്റിവെച്ച് ഒരാളെ കാത്തിരിക്കുമ്പോള്‍ തിരിച്ച് ഉത്തരവാദിത്വം കാണിക്കണമെന്നുമൊക്കെയാണ് വരുന്ന കമന്‍റുകള്‍. 

ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിൾ ക്ലബ്‌ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തുകയാണ് അനുരാഗ് കശ്യപ്. വാണി വിശ്വനാഥാണ് സിനിമയിലെ നായിക. സിനിമയുടെ ചിത്രീകരണം രണ്ട് ദിവസം മുന്‍പ് മുണ്ടക്കയത്ത് ആരംഭിച്ചു.

Contact the author

National Desk

Recent Posts

Web Desk 8 hours ago
Social Post

തോല്‍ക്കാനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരാൾ !

More
More
Web Desk 9 hours ago
Social Post

ഭർത്താവിനെ കാലുകൊണ്ട് തീറ്റിക്കുന്ന 'തരു' സ്ത്രീകള്‍

More
More
Web Desk 11 hours ago
Social Post

'മുസ്ലീങ്ങള്‍ രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികള്‍'; മന്‍മോഹന്‍ സിംഗ് പറഞ്ഞതും മോദി വളച്ചൊടിച്ചതും

More
More
Web Desk 12 hours ago
Social Post

സ്ത്രീവിരുദ്ധമായ പിങ്ക് ടാക്സ്

More
More
Web Desk 2 days ago
Social Post

പ്രായം കൂടുന്തോറും മൂല്യം കൂടുന്ന ബാര്‍ബികള്‍

More
More
Web Desk 4 days ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More