കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ന്യൂയോർക്ക് : കോവിഡിനേക്കാൾ നൂറു മടങ്ങ് ഭീകരമായ പകർച്ചവ്യാധി ആണ് ലോകം ഇനി കാണാനിരിക്കുന്നതെന്ന് മുന്നറിയിപ്പ് നൽകി ശാസ്ത്രജ്ഞര്‍. അടുത്തിടെ അമേരിക്കയില്‍ കണ്ടെത്തിയ എച്ച്5എൻ1 എന്ന വകഭേദത്തിന് കോവിഡിനേക്കാൾ പതിന്മടങ്ങ് ശക്തിയുണ്ടെന്നാണ് വിദഗ്ദർ പറയുന്നത്. ഇത് കോവിഡിന് സമാനമായി ലോകമാകെ വ്യാപിക്കാൻ അധികം സമയം വേണ്ട. പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ഈ വൈറസിനെ ഗൗരവമായി കാണണമെന്നും കൂടുതല്‍ നിരീക്ഷണങ്ങൾ നടക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് അറിയിച്ചു. കണ്ടെത്തിയ പുതിയ വകഭേദത്തിന് 52 ശതമാനമാണ് മരണ നിരക്ക്.

നിരീക്ഷണ ഘട്ടത്തില്‍ മൃഗങ്ങളില്‍ നിന്ന് വളരെ പെട്ടന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്നതായി കണ്ടെത്തിയതോടെയാണ്‌ ഈ രോഗത്തിന്റെ തീവ്രത മനസിലാക്കുന്നത്. അമേരിക്കയിലെ ടെക്‌സാസിലെ ഒരു പാൽ ഉത്പാദന കേന്ദ്രത്തിലെ ജോലിക്കാരനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്‌. ആദ്യമായാണ് ഈ വൈറസ്‌ മനുഷ്യരില്‍ കണ്ടെത്തുന്നത്. ഇതുവരെ അമേരിക്കയില്‍ ഈ വൈറസ്‌ ബാധയെ തുടര്‍ന്ന് 12 കന്നുകാലികളും ഒരു പൂച്ചയും ചത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോവിഡിനേക്കാള്‍ പ്രജനന നിരക്ക് കൂടുതലുള്ള വൈറസാണിത്. അതുകൊണ്ട് തന്നെ മനുഷ്യനടക്കമുള്ള സസ്തനികളിൽ ഇതിന് വ്യാപിക്കാൻ കഴിയുമെന്നാണ് വിദഗ്തര്‍ പറയുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 2003 മുതല്‍ എച്ച്5എൻ1 വൈറസിനെ നിരീക്ഷിക്കുകയായിരുന്നു. 2020 മുതലുള്ള കണക്കുകള്‍ പ്രകാരം ഈ വൈറസിന്‍റെ മുന്‍ വകഭേദം ബാധിച്ച 30 ശതമാനം ആളുകളും മരിച്ചു.

നിലവില്‍ രോഗം ബാധിച്ച മൃഗങ്ങളെ നശിപ്പിക്കുക മാത്രമാണ് പ്രതിരോധിക്കാനുള്ള നടപടി. ലോകമൊന്നാകെ രോഗം പടര്‍ന്നു പിടിച്ചാല്‍ സാമ്പത്തിക മേഖലയ്ക്കും വന്‍ തിരിച്ചടിയായിരിക്കും. 

Contact the author

International Desk

Recent Posts

International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More