പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

കോഴിക്കോട്: മുസ്ലീം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. സമസ്ത വിലക്കിയ പരിപാടികളില്‍ പാണക്കാട്ടെ നേതാക്കള്‍ പങ്കെടുക്കുന്നുവെന്നും സി ഐ സി വിഷയത്തില്‍ ലീഗ് നേതൃത്വം സമസ്തയ്‌ക്കെതിരെ നിലപാടെടുത്തെന്നും ഉമര്‍ ഫൈസി  മുക്കം ആരോപിച്ചു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'ലീഗ് ജനറല്‍ സെക്രട്ടറി നിരന്തരം സമസ്തയെ അപമാനിക്കുകയാണ്. സമസ്ത വിലക്കിയ പരിപാടികളില്‍ ബാഫകി തങ്ങളോ പൂക്കോയ തങ്ങളോ മുഹമ്മദലി ശിഹാബ് തങ്ങളോ ഉമറലി തങ്ങളോ പങ്കെടുത്തിരുന്നില്ല. എന്നാലിന്ന് ലീഗ് നേതാക്കള്‍ നിരന്തരം ഇതര പ്രസ്ഥാനക്കാരുടെ സമ്മേളനങ്ങളിലും ആദര്‍ശപ്രചാരണ പരിപാടികളിലും പങ്കെടുക്കുന്നു. സി ഐ സി വിഷയത്തില്‍ സമസ്തയ്‌ക്കെതിരായ നിലപാടെടുത്തു. പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവായി ചിത്രീകരിക്കുന്നു. സമസ്തയിലെ ആളുകള്‍ സഖാവാണെന്ന് പറഞ്ഞതുകൊണ്ട് ഇതിനെല്ലാം മറുമരുന്നാകില്ല'- ഉമര്‍ ഫൈസി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ സമസ്ത നിര്‍ത്തിയതാണെന്ന് പ്രചാരണം നടക്കുന്നുണ്ടെന്നും സമസ്ത അങ്ങനെ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ലെന്നും ഉമര്‍ ഫൈസി പറഞ്ഞു. സമസ്തയിലെ വലിയൊരു വിഭാഗത്തിന് ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുണ്ട്. അതിന്റെ ഭാഗമായാണ് കെ എസ് ഹംസ പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥിയായി വന്നത്. സമസ്തയുടെ സ്ഥാനാര്‍ത്ഥി അല്ലെന്ന് പറയുമ്പോഴും സമസ്തയിലെ വലിയൊരു വിഭാഗത്തിന്റെ പിന്തുണ ഹംസയ്ക്കുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 4 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More