ഷവര്‍മ ലോകമാകെ ഫേമസായതിനു പിന്നില്‍ ഒരു പ്രമുഖ ഹോളിവുഡ് സിനിമയുണ്ട്... 2012-ല്‍ ജോസ് വേഡൺ സംവിധാനം ചെയ്ത അവഞ്ചേഴ്സിലൂടെയാണ് ഷവര്‍മ ഇത്രയും അറിയപ്പെട്ട് തുടങ്ങിയത്. സിനിമയിലെ ഒരു സീന്‍ ഉണ്ട്. ചിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നായ 'ന്യൂയോർക് പോരാട്ടം' കഴിഞ്ഞ് ഗുരുതരമായി പരുക്ക് പറ്റുന്ന അയൺമാനെ ഹൾക്കാണ് രക്ഷിക്കുന്നത്. പരിക്കേറ്റ് തളർന്നു കിടക്കുന്ന അയൺമാൻ അവഞ്ചേഴ്സിലെ മറ്റുള്ളവരോട് ചോദിക്കുകയാണ് - 'ഷവർമയെന്നു കേട്ടിട്ടുണ്ട് അതൊന്നു കഴിച്ചാലോ...? എന്ന്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അപ്പോള്‍ എല്ലാ സൂപ്പര്‍ ഹീറോസും കൂടി ന്യൂ യോര്‍ക്കിലെ ഷവര്‍മ പാലസ് എന്ന റെസ്റ്റ്റന്റില്‍ പോയി ഷവര്‍മ കഴിക്കുന്നിടത്താണ് സിനിമ അവസാനിക്കുനത്. ഈ സീന്‍ സിനിമ റിലീസ് ചെയ്ത് കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഷൂട്ട് ചെയ്യുന്നത്. അതും സൂപ്പര്‍ ഹീറോസ് എല്ലാവരും ഷവര്‍മ കഴിക്കുന്നില്ല. ക്യാപ്റ്റൻ അമേരിക്കയായി വേഷമിട്ട ക്രിസ് ഇവാൻസ് അന്നു മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ ആയതിനാല്‍ പുളളിക്കാരന് എത്തിയിരുന്നില്ല. ബാക്കിഎല്ലാവരും ഒരുമിച്ചുള്ള ആ ഒരൊറ്റ സീന്‍ കൊണ്ടാണ് ലോകത്തെല്ലായിടത്തും ഷവര്‍മ ഫേമസായത്.