മെയ് ഡേയും മെയ് ഡേ മുന്നറിയിപ്പും

വൈമാനികരുടേയും നാവികരുടേയും ജീവൻ അപകടപ്പെടുമ്പോള്‍ അടിയന്തരമായി നല്‍കുന്ന സന്ദേശത്തെയാണ് മെയ് ഡേ മുന്നറിയിപ്പ് എന്ന് പറയുന്നത്. അതിന് ലോക തൊഴിലാളി ദിനമായ മേയ് ഡേയുമായി യാതൊരു ബന്ധവുമില്ലെന്ന് ആദ്യംതന്നെ പറയട്ടെ.

അടുത്തിടെ യുഎസിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് പാലം തകര്‍ന്നിരുന്നുവല്ലോ. ആ അപകടത്തിനു മുന്‍പ് മെയ് ഡേ മുന്നറിയിപ്പ് നല്‍കിയതിന് കപ്പലിലുണ്ടായിരുന്ന ഇന്ത്യന്‍ ജീവനക്കാരെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും രംഗത്തെത്തിയിരുന്നു. കപ്പലിന്റെ നിയന്ത്രണം നഷ്ടമായെന്ന് തിരിച്ചറിഞ്ഞയുടന്‍ വിവരം മെറിലാന്‍ഡ് ഗതാഗത വകുപ്പിനെ കപ്പല്‍ ജീവനക്കാര്‍ അറിയിച്ചെന്നും അതുവഴി കപ്പല്‍ ഇടിക്കുന്നതിനു മുന്‍പേ പാലം അടയ്ക്കാനും ഗതാഗതം നിര്‍ത്തിവയ്ക്കാനും ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചെന്നും അങ്ങനെ ഒരുപാട് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞെന്നുമാണ് ജോ ബൈഡന്‍ പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

എന്താണ് മെയ്  ഡേ മുന്നറിയിപ്പ് 

റേഡിയോ വഴിയുളള ആശയവിനിമയങ്ങളില്‍ എമര്‍ജന്‍സി സാഹചര്യങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് മെയ് ഡേ. ജീവന് ഭീഷണിയുണ്ടാവുന്ന അത്രയും ഗൗരവമുളള സാഹചര്യങ്ങളിലാണ് മെയ് ഡേ മുന്നറിയിപ്പ് നല്‍കുന്നത്. വിമാനങ്ങളിലെ പൈലറ്റുമാരും കപ്പലുകളിലെ ക്യാപ്റ്റന്മാരുമാണ് പൊതുവെ മെയ് ഡേ മുന്നറിയിപ്പുകള്‍ നല്‍കുക. സഹായിക്കുക എന്നര്‍ത്ഥമുളള ഫ്രഞ്ച് വാക്കില്‍ നിന്നാണ് മെയ് ഡേ ഉണ്ടായത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 week ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 week ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 week ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 week ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 week ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More