ആസാമില്‍ രണ്ട് ബിജെപി എംഎല്‍എമാര്‍ കൂടി പാര്‍ട്ടി വിട്ടു

ദിസ്പൂര്‍: ആസാമില്‍ രണ്ട് ബിജെപി എംഎല്‍എമാര്‍ കൂടി പാര്‍ട്ടി വിട്ടു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്  എംഎല്‍എ മാരുടെ രാജി. നിയമ സഭ തെരഞ്ഞെടുപ്പില്‍  സീറ്റ്‌  നല്‍കാത്തതിനെ തുടര്‍ന്ന് മുന്‍  ഡപ്യൂട്ടി സ്പീക്കര്‍ ദിലീപ് കുമാര്‍ പോള്‍, ശിലാദിത്യ ദേവ് എന്നിവരാണ്‌ രാജി വെച്ചത്. പാര്‍ട്ടിക്കകത്ത് തങ്ങള്‍ക്കെതിരെ ഗൂഢാലോചന നടന്നെന്നും എംഎല്‍എമാര്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പില്‍ സീറ്റ്‌  നിഷേധിച്ചതിനെ തുടര്‍ന്ന് ബിജെപി മന്ത്രി  സംറോങ്ഹാങ്  ഞായറാഴ്ച്ച കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു . തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത്  മുതിര്‍ന്ന നേതാക്കളുടെ  കൊഴിഞ്ഞുപോക്ക് ബിജെപിക്ക് സമ്മര്‍ദ്ദം നല്‍കുന്നുണ്ട്.

2016 വരെ ആസാം കോണ്‍ഗ്രസിന് മേല്‍ക്കോയ്മയുള്ള സംസ്ഥാനമായിരുന്നു ആസാം.  പിന്നീട് വന്ന തെരഞ്ഞെടുപ്പില്‍  ബിജെപി അധികാരത്തില്‍ എത്തുകയായിരുന്നു.  ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ അസം തിരിച്ച് പിടികാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.  കഴിഞ്ഞ ദിവസം, ബിജെപി സഖ്യകക്ഷിയായ ബോഡോലാന്‍ഡ്‌ പീപ്പിള്‍സ് ഫ്രണ്ട്(ബിപിഎഫ്) കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.  കോണ്‍ഗ്രസ്‌ അധികാരത്തില്‍ വന്നാല്‍ പൌരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനവും രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. 

Contact the author

National Desk

Recent Posts

National Desk 16 hours ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 17 hours ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 22 hours ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 1 day ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 1 day ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 1 day ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More