പ്രവാസികള്‍ക്ക് ഇനിമുതല്‍ യുപിഐ വഴി പണമിടപാട് നടത്താം

ഡല്‍ഹി: ഇനിമുതല്‍ പ്രവാസികള്‍ക്കും യുപിഐ (യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസ്) വഴി പണമിടപാട് നടത്താം. യുഎഇ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, യുഎസ്, കാനഡ, യുകെ, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ഹോങ്കോങ് എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കാണ് ആദ്യഘട്ടത്തില്‍ യുപിഐ ഇടപാടിന് അവസരമൊരുങ്ങുന്നത്.

നോണ്‍ റെസിഡന്റ് എക്‌സറ്റേണല്‍ (എന്‍ ആര്‍ ഇ), നോണ്‍ റെസിഡന്റ് ഓര്‍ഡിനറി (എന്‍ ആര്‍ ഒ) ബാങ്ക് അക്കൗണ്ടുകളുളള ഇന്ത്യക്കാര്‍ക്ക് അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകളുപയോഗിച്ച് യുപിഐ ആക്‌സസ് ചെയ്യാനാവും. നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട്‌നര്‍ ബാങ്കുകള്‍ക്ക് ഏപ്രില്‍ മുപ്പതുവരെ സമയം നല്‍കിയിട്ടുണ്ട്. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് അനുസരിച്ചാണ് യുപിഐ അക്കൗണ്ടുകളിലൂടെയുളള പണമിടപാടുകള്‍ നടക്കുന്നതെന്ന് ബാങ്കുകള്‍ ഉറപ്പുവരുത്തണം. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഓരോ സമയത്തും പുറത്തിറക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുക, കളളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ സംഘടനകള്‍ക്കുളള ധനസഹായം തുടങ്ങിയവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം തുടങ്ങിയവയാണ് വ്യവസ്ഥകള്‍. 

ഇന്ത്യന്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിക്കാതെ തന്നെ വിദേശത്തുളള ഇന്ത്യക്കാര്‍ക്ക് ഡിജിറ്റല്‍ പണമിടപാട് നടത്താനുളള സംവിധാനം കൊണ്ടുവരണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

Contact the author

Web Desk

Recent Posts

Web Desk 6 days ago
Economy

സ്വർണവില വീണ്ടും കൂടി ; പവന് 53,600 ആയി

More
More
Web desk 1 month ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 1 month ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 1 month ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 1 month ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 4 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More