സ്വര്‍ണവില റെക്കോര്‍ഡില്‍; പവന് 43,000 കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡില്‍. ഒരു പവന്‍ സ്വര്‍ണത്തിന് 43,000 കടന്നു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 25 രൂപ കൂടി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5380 രൂപയായി ഉയർന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപ വർധിച്ച് 43,040 രൂപയിൽ എത്തിയിരിക്കുകയാണ്. ഇതിനുമുന്‍പ് ഫെബ്രുവരിയിലാണ് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവുണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുത്തനെ ഉയരുന്നതിനിടെയാണ് കേരളത്തിൽ വില സർവകാല റെക്കോർഡിൽ എത്തിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബാങ്കിംഗ് മേഖലയില്‍ പ്രതിസന്ധിയുണ്ടാകുമെന്ന തരത്തില്‍ അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതും സ്വര്‍ണവില വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. രാജ്യാന്തര വിപണിയിലെ വിലയും ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യവും കണക്കാക്കിയാണ് ഇന്ത്യയില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 41,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില താഴ്ന്ന് മാര്ച്ച് 9ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. 40,720 രൂപയായാണ് സ്വര്‍ണവില താഴ്ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Business

എമിറേറ്റ്‌സ് എയര്‍ലൈന്‍സിന് റെക്കോര്‍ഡ് ലാഭം; ജീവനക്കാര്‍ക്ക് 5 മാസത്തെ വേതനം ബോണസായി നല്‍കുമെന്ന് കമ്പനി

More
More
Web Desk 2 months ago
Business

റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണ്ണവില; പവന് 400 രൂപ കൂടി

More
More
National Desk 10 months ago
Business

വിസ്‌ട്രോണ്‍ ഫാക്ടറി ഏറ്റെടുക്കാന്‍ ടാറ്റ; നടന്നാല്‍ ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയാകും

More
More
Web Desk 11 months ago
Business

സ്വര്‍ണ വില വീണ്ടും കുറഞ്ഞു

More
More
Web Desk 11 months ago
Business

സ്വര്‍ണ വില കുതിക്കുന്നു; പവന് 400 രൂപ കൂടി

More
More
Web Desk 1 year ago
Business

സ്വര്‍ണവില കുതിക്കുന്നു; രണ്ട് ദിവസം കൊണ്ട് ഉയര്‍ന്നത് 1040 രൂപ

More
More