അടുത്ത സീസണിലും പി എസ്ജിക്കായി കളിക്കും - എംബാപ്പെ

പാരിസ്:  പി.എസ്.ജി വിട്ട് സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡിലേക്ക് മാറുമെന്ന വാര്‍ത്തകള്‍ തള്ളി കിലിയന്‍ എംബാപ്പെ. അടുത്ത സീസണിലും പി എസ്ജിക്കായി കളിക്കുമെന്ന് താരം അറിയിച്ചു. റയല്‍ മാഡ്രിഡുമായി താന്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും ക്ലബ് വിടുന്നതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ പി എസ് ജിയില്‍ സന്തോഷവാനാണെന്നും എംബാപ്പെ ട്വീറ്റ് ചെയ്തു. 

കരാര്‍ പുതുക്കില്ലെന്ന് എംബാപ്പെ പി എസ് ജിയെ അറിയിച്ചുവെന്നാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. 2024ൽ താരത്തിന്റെ കരാർ അവസാനിക്കാനിരിക്കെ കത്തുമുഖേന എംബാപ്പെ മാനേജ്മെന്‍റിനെ ഇക്കാര്യം അറിയിച്ചുവെന്നും താരത്തിനായി ദീര്‍ഘനാളായി രംഗത്തുള്ള റയല്‍ മാഡ്രിഡിലേക്കായിരിക്കും എംബാപ്പെ പോകുകയെന്നുമാണ് 'ലെ ക്വിപ്പ്' വാര്‍ത്ത നല്‍കിയത്. ഇതിനുപിന്നാലെയാണ് താരം രംഗത്തെത്തിയത്. 

അതേസമയം പിഎസ്ജി വിട്ട ലയണല്‍ മെസ്സി അമേരിക്കയിലെ മേജർ ലീഗ് സോക്കറിൽ മുന്‍ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥാവകാശമുള്ള ഇന്റര്‍ മിയാമിയിലാണ് ചേർന്നത്. അമേരിക്കൻ ക്ലബായ ഇന്റർ മയാമിയുമായി താരം രണ്ട് വർഷത്തെ കരാര്‍ ആണ് ഒപ്പുവെച്ചത്. യൂറോപ്പിനു പുറത്തുള്ള ക്ലബുമായി മെസ്സി കരാറിലെത്തുന്നത് ഇതാദ്യമാണ്. സൂപ്പർ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബാണ് മയാമി. 

Contact the author

Sports Desk

Recent Posts

Sports Desk 4 days ago
News

ദോഹ ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് വെളളി

More
More
Sports Desk 5 days ago
News

രാജ്യത്ത് ചെസ് പ്രോത്സാഹിപ്പിക്കാന്‍ 65 കോടി

More
More
Sports Desk 6 days ago
News

നീരജ് ചോപ്ര തിരിച്ചെത്തുന്നു; ലക്ഷ്യം രണ്ടാം ഒളിംപിക്‌സ് സ്വര്‍ണം

More
More
National Desk 5 months ago
News

ഇന്ത്യയില്‍ നിന്നുളള മൂന്നാമത്തെ വനിതാ ഗ്രാന്‍ഡ് മാസ്റ്ററായി വൈശാലി രമേശ്ബാബു

More
More
Sports Desk 8 months ago
News

ഉത്തേജക മരുന്ന് ഉപയോഗം; അത്‌ലറ്റ് ദ്യുതി ചന്ദിന് നാലുവര്‍ഷം വിലക്ക്

More
More
Sports Desk 11 months ago
News

ഇനി അധിക നാള്‍ കളിക്കില്ല; വിരമിച്ച ശേഷം ഫുട്ബോള്‍ ക്ലബ് ഉടമയാകും - റൊണാള്‍ഡോ

More
More